Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗോള അറബ് സാംസ്‌കാരിക ലീഗ് പ്രതിനിധികളായി പാണക്കാട് ബഷീറലി തങ്ങളും ഡോ .റാഫി എളമ്പാറയും

basheerali-shihab-thangal ആഗോള അറബ് സാംസ്‌കാരിക ലീഗ് പ്രതിനിധികളായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളെയും ഡോ .റാഫി എളമ്പാറയെയും നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപന ചടങ്ങ്.

ജിദ്ദ ∙  സൗദി  ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള അറബ് സാംസ്‌കാരിക കൂട്ടായ്മയായ റാബിത്വത്തുൽ അറബിയ ലിസക്കാഫത്തി വൽ ഫിക്കരി അൽ അദബിന്റെ ഏഷ്യൻ പ്രതിനിധികളായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളെയും ഡോ.റാഫി എളമ്പാറയെയും നിയമിച്ചു.  സംഘടനയുടെ ചെയർമാൻ ഡോ. അമീർ ഫഹദ് അൽ ഹുദൈലി ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. അറബ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും വളർച്ചക്ക് ഗണ്യമായ സംഭാവനകൾ നൽകിയ സാംസ്‌കാരിക പ്രസ്ഥാനമായ റാബിത്തത്തുൽ അറബിയ ലിസക്കാഫത്തി വൽ ഫിക്കരി അൽ അദബിന് ജി.സി.സി രാജ്യങ്ങളിൽ ഉൾപ്പെടെ ഇരുപതോളം രാഷ്ട്രങ്ങളിൽ ശാഖകളുണ്ട്. 

അറബ് സാഹിത്യം, സംസ്‌കാരം, ചിന്ത എന്നീ മൂന്ന് മേഖലകളിലുള്ള പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും കൂട്ടായ്മയെന്ന നിലയിലാണ് റാബിത്തത്തുൽ അറബിയ അറിയപ്പെടുന്നത്.  ആഗോള തലത്തിൽ അൻപതിനായിരത്തോളം അംഗങ്ങളുള്ള ഈ സാംസ്‌കാരിക സംഘടനക്ക് ഇന്ത്യയിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും വിവിധ സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി സജീവ ബന്ധമുണ്ട്.

സാംസ്‌കാരിക വിനിമയത്തിന്റെ പുത്തൻ മേഖലകൾ തുറക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന സംഘടനയാണ് ആഗോള അറബ് സാംസ്‌കാരിക ലീഗെന്ന് ചെയർമാൻ ഡോ.അമീർ ഫഹദ് അൽ ഹുദൈലി പറഞ്ഞു. പുതുതായി നിയമിക്കപ്പെട്ട രണ്ട് പ്രതിനിധികൾക്കും വെവ്വെറെ ചുമതലകൾ നൽകിയിട്ടുണ്ട്. ഡയറക്ടർ ജനറലായി നിയമിച്ചിട്ടുള്ള ബഷീറലി ശിഹാബ് തങ്ങൾക്ക് ഭാഷാ, സാംസ്‌കാരിക പ്രസാധക ചുമതലയും സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ട ഡോ. റാഫി എളമ്പാറക്ക് അറബ് ഇതര ഏഷ്യൻ രാജ്യങ്ങളുമായി സാംസ്‌കാരിക വിനിമയത്തിന്റെ പ്രത്യേക ചുമതലയുമാണ് നൽകിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.