Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ഷോപ്പിങ് മാൾ ജോലി ഇനി സ്വദേശികൾക്ക് മാത്രം

mall shopping

റിയാദ് ∙ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തി സൗദി അറേബ്യ. ചില്ലറവ്യാപാര മേഖലയിൽ 100% സൗദിവൽക്കരണം ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി തൊഴിൽ മന്ത്രി അലി‍ അൽ നാസർ അൽ ഘാഫിസ് ആണ് ഉത്തരവിറക്കിയത്. അതേസമയം, പദ്ധതി നടപ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല. ൈഹപ്പർ മാർക്കറ്റുകളെ ഇതു ബാധിക്കുമോ എന്നും വ്യക്തമല്ല.

നിലവിൽ മാളുകളിലെ 15 ലക്ഷം തൊഴിലാളികളിൽ മൂന്നു ലക്ഷം പേർ മാത്രമാണു സൗദി സ്വദേശികൾ. 12 ലക്ഷം വിദേശ തൊഴിലാളികളെ പുതിയ നിയമം നേരിട്ടു ബാധിക്കുമെന്നാണു സൂചന. 

വിഷൻ 2030 മുന്നോട്ടുവയ്ക്കുന്ന സൗദിവൽക്കരണ (നിതാഖാത്) പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണു സൗദി. 

ആഭരണനിർമാണം, ഹജ്–ഉംറ ട്രാൻസ്‌പോർട്ടേഷൻ, ഡെയറി ഫാക്‌ടറികൾ, അലക്കുകടകൾ, ക്രഷ്, വികലാംഗ പരിചരണ കേന്ദ്രങ്ങൾ, വനിതാ ഉൽപന്ന വിൽപന കേന്ദ്രങ്ങൾ, സ്‌ട്രാറ്റജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഹെൽത്ത് കോളജുകൾ, ബ്യൂട്ടിപാർലറുകൾ, വനിതാ തയ്യൽ കേന്ദ്രങ്ങൾ, ക്ലീനിങ് – കേറ്ററിങ് കരാർ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി കോളജുകൾ, മൊബൈൽ ഫോൺ വിൽപന–അറ്റകുറ്റപ്പണി, കെമിക്കൽ–ധാതു വ്യവസായം, aഭക്ഷ്യവസ്‌തു–പ്ലാസ്റ്റിക് നിർമാണം എന്നിങ്ങനെ 15 മേഖലകൾ കൂടി നിതാഖാത്തിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

പുതിയ വ്യവസ്ഥകൾ സെപ്്റ്റംബർ മൂന്നിനു നിലവിൽവരുമെന്നാണ് അറിയിപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.