Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയില്‍ 18 ഐഎസ് ഭീകരര്‍ അറസ്റ്റില്‍

iss

റിയാദ് ∙ പിടികിട്ടാപ്പുള്ളികളെ ഒളിപ്പിക്കുകയും ബോംബ് നിർമാണമടക്കമുള്ള കുറ്റകൃത്യങ്ങളിലേർപ്പെടുകയും ചെയ്ത 18 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 15 സ്വദേശികൾ, രണ്ടു യെമൻ പൗരന്മാർ, ഒരു സുഡാൻ സ്വദേശി എന്നിവരാണു പിടിയിലായത്. തലസ്ഥാനമായ റിയാദിലും രാജ്യത്തിന്റെ കിഴക്ക്, വടക്ക് മേഖലകളിലുള്ള നഗരങ്ങളിലും ഐഎസിന്റെ നാലു സംഘങ്ങളായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. നൂതന ആയുധങ്ങൾ, പണം തുടങ്ങിയവ പിടിച്ചെടുത്തതായും മന്ത്രാലയം വ്യക്തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.