Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് വേദികൾ പങ്കു വയ്ക്കാം: ഫിഫ

football

ദോഹ ∙ ഫുട്ബോൾ ലോകകപ്പ് ഒന്നിലേറെ രാജ്യങ്ങളിലായി നടത്തുന്നതിനെ കുറിച്ചു ഗൗരവമായി ആലോചിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. 2026 ലോകകപ്പ് മൂന്നോ നാലോ രാജ്യങ്ങളിലായി നടത്തുന്നതിൽ വിരോധമില്ല. ലോകകപ്പ് വേദികളാകാന്‍ വയ്ക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ കുറച്ചു രാജ്യങ്ങള്‍ക്കേ സാധിക്കൂ. അടുത്തടുത്തു സ്ഥിതി ചെയ്യുന്ന മൂന്നോ നാലോ രാജ്യങ്ങള്‍ക്ക് അഞ്ചു വരെ സ്റ്റേഡിയങ്ങള്‍ വീതം സജ്ജമാക്കി ലോകകപ്പ് നടത്താം. ലോകകപ്പിനായി ഒരു രാജ്യം വൻ നിക്ഷേപം നടത്തേണ്ട സ്ഥിതി ഇതിലൂടെ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. 2002ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പ് മാത്രമാണ് ഇതിനു മുമ്പ് ഒന്നിലേറെ രാജ്യങ്ങളിലായി നടന്ന ലോകകപ്പ്.

സ്വന്തം നിലക്ക് ലോകകപ്പ് നടത്താന്‍ ഖത്തറിനാകുമെന്നും 2022 ലോകകപ്പിനായി ഖത്തറിൽ ഒരുക്കങ്ങൾ നല്ലരീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ ഒരുക്കങ്ങളെ കുറിച്ചു മികച്ച റിപ്പോർട്ടുകളാണു ലഭിക്കുന്നത്. എങ്കിലും ഇനിയുമേറെ ചെയ്യാനുണ്ട്. ഇവ സമയത്തു തന്നെ പൂർത്തിയാകുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്. ഖത്തർ സർക്കാരും പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ ഫുട്ബോൾ അസോസിയേഷനും മികച്ച ഒരുക്കങ്ങളാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിഫ എക്സിക്യുട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജിയാനി ഇൻഫാന്റിനോ.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.