Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളി നിയമന നിരീക്ഷണത്തിനുള്ള സ്വിസ് കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍

labour-law-qatar

ദോഹ∙ വിദേശതൊഴിലാളികളുടെ നിയമനം വേഗത്തിലാക്കാനും തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാനും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്വിസ് കമ്പനി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വിഎഫ്സി എന്ന സ്വിസ് കമ്പനിയെയാണ് ഇതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖത്തര്‍ റിക്രൂട്മെന്റ് നടത്തുന്ന 39 രാജ്യങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് റിക്രൂട് ചെയ്യുന്ന തൊഴിലാളികളുടെ ക്രെഡന്‍ഷ്യലിങ്, അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ചുമതല. തൊഴിലാളികളുടെ വൈദ്യ പരിശോധന, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, കരാര്‍ ഒപ്പിടല്‍ തുടങ്ങിയ നടപടികളെല്ലാം മന്ത്രാലയവുമായി സഹകരിച്ച് കമ്പനി നിരീക്ഷിക്കും. തൊഴില്‍ കരാറിന്റെ പകര്‍പ്പുകള്‍ ഓണ്‍ലൈനായി മന്ത്രാലയത്തിന് വിഎഫ്സി കൈമാറും.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട് ചെയ്യാനാഗ്രഹിക്കുന്ന എല്ലാ കമ്പനികള്‍ക്കും വിഎഫ്സിയുടെ സേവനം തേടാം. തൊഴില്‍കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സ്വിസ് കമ്പനിക്കുള്ള ഫീസ് തൊഴിലുടമയാണ് നല്‍കേണ്ടത്. ഇത് ഒരു കാരണവശാലും തൊഴിലാളിയില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സ്വിസ് കമ്പനിയുടെ സേവന നിരക്കില്‍ അന്തമി തീരുമാനമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

കരാര്‍ വ്യവസ്ഥകളില്‍ തൊഴിലാളിയറിയാതെ കമ്പനികള്‍ പിന്നീടു മാറ്റങ്ങള്‍ വരുത്തുന്നതും തൊഴിലാളികള്‍ക്ക് നല്‍കുന്ന വ്യാജ വാഗ്ദാനങ്ങളും ഒഴിവാക്കാന്‍ വിഎഫ്സിയുടെ നിരീക്ഷണത്തിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. റിക്രൂട്മെന്റിലെ അധാര്‍മിക നടപടികളും തൊഴിലാളി ചൂഷണവും അവസാനിപ്പിക്കാനും വിഎഫ്സിയുടെ കഴിയുമെന്നാണ് പ്രതീക്ഷ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.