Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിൽ ഏഴുദിവസത്തിലേറെ ശമ്പളം വൈകിയാല്‍ തൊഴിലാളികള്‍ക്ക് കമ്പനി മാറാം

labour

ദോഹ∙ ഏഴു ദിവസത്തിലധികം ശമ്പളം വൈകുന്ന കമ്പനികളില്‍ നിന്നു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെതന്നെ പ്രവാസി തൊളിലാളികള്‍ക്കു ജോലിമാറാന്‍ അവകാശമുണ്ടെന്ന് തൊഴില്‍ മന്ത്രാലയം. മന്ത്രിതല സമിതി കൈക്കൊണ്ട ഈ തീരുമാനം ഉടന്‍ നടപ്പാക്കുമെന്നു തൊഴില്‍വകുപ്പ് അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് എല്ലാമാസവും കൃത്യസമയത്തു ശമ്പളം നല്‍കണമെന്ന നിര്‍ദേശവും തൊഴില്‍മന്ത്രാലയം എല്ലാ കമ്പിനികള്‍ക്കും നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ശമ്പള സംരക്ഷണ സംവിധാനം(ഡബ്ല്യുപിഎസ്) നിലവില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇനിയും ചില കമ്പനികള്‍ ഇതു പ്രാബല്യത്തിലാക്കിയിട്ടില്ല. വേതന സംരക്ഷണ സംവിധാനം നടപ്പാക്കാത്ത കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുകയും സര്‍ക്കാര്‍ സഹായങ്ങളില്‍ നിന്നൊഴിവാക്കുകയും ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ പുതിയ സമിതി രൂപീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ തൊഴില്‍ തര്‍ക്കങ്ങളില്‍ കോടതികളാണ് തീര്‍പ്പുകല്‍പിച്ചിരുന്നത്. പുതിയ സമിതി നിലവില്‍ വരുന്നതോടെ മൂന്നാഴ്ചക്കുള്ളില്‍ പരിഹാരമുണ്ടാകും. തൊഴില്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്നിവയുടെ പ്രതിനിധികളും ഒരു ജഡ്ജിയുമാണ് സമിതി അംഗങ്ങള്‍.

ഏതു തൊഴിലാളിക്കും സമിതിയെ സമീപിക്കാം. പരാതി സത്യമാണെങ്കില്‍ തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പേ തൊഴില്‍ മാറാന്‍ പരാതിക്കാരന് അവസരം ലഭിക്കും. മാത്രമല്ല സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് കമ്പനിയുടെ പേരു നീക്കുകയുംചെയ്യും.
ജീവനക്കാരനാണ് കുറ്റക്കാരനെന്ന് സമിതിക്കു ബോധ്യപ്പെട്ടാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കമ്പനിക്ക് അനുവാദം നല്‍കും. പിരിച്ചുവിടപ്പെട്ട ജീവനക്കാരന് നാലു വര്‍ഷത്തേക്ക് ഖത്തറില്‍ ജോലിചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. കുറ്റം ഗുരുതരമെങ്കില്‍ വിലക്കുകാലാവധി ദീര്‍ഘിപ്പിക്കാനും സമിതിക്ക് അധികാരമുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.