Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ ഉല്‍പന്ന പ്രദര്‍ശനം മാര്‍ച്ച് 16 മുതല്‍ ഖത്തറില്‍

indiana-exhibition ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍, ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലേഹ് ബിന്‍ ഹമദ് അല്‍ ഷര്‍ഖി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍

ദോഹ∙ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആദ്യ വിപണന മേളയായ ഇന്ത്യാന പ്രദര്‍ശനത്തിന് മാര്‍ച്ച് 16നു തുടക്കമാകും. ഇന്ത്യന്‍ എംബസിയുടേയും ഖത്തര്‍ ചേംബറിന്റെയും സഹകരണത്തോടെയാണ് ഒരാഴ്ച നീളുന്ന പ്രദര്‍ശനം. ഐബിപിഎന്‍(ഇന്ത്യന്‍ ബിസിനസ് പ്രഫഷണല്‍ നെറ്റ്‌വര്‍ക്) സംഘടിപ്പിക്കുന്നത്.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഖത്തറില്‍ വിപണന സാധ്യത വര്‍ധിപ്പിക്കാന്‍ പ്രദര്‍ശനം സഹായിക്കുമെന്ന് ഖത്തര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ പറഞ്ഞു. ഇന്ത്യ-ഖത്തര്‍ പ്രതിവര്‍ഷ ഉഭയകക്ഷി വ്യാപാരം 1,000 കോടി ഡോളര്‍ ആണ്. ഇതില്‍ 900 കോടി ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ്. ഖത്തറിലേക്കുള്ള ഇന്ത്യന്‍ ഇറക്കുമതി 100 കോടി ഡോളറിന്റേതാണെന്നും കുമരന്‍ പറഞ്ഞു.

ഇന്ത്യയുമായി മികച്ച വാണിജ്യബന്ധമാണു ഖത്തറിനുള്ളതെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലേഹ് ബിന്‍ ഹമദ് അല്‍ ഷര്‍ഖി പറഞ്ഞു. പുതിയ വ്യാപാരാവസരങ്ങളും ഉപഭോക്താക്കളേയും സൃഷ്ടിക്കാനുള്ള അവസരമാണ് പ്രദര്‍ശനം ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദര്‍ശനത്തിന്റെ ഭാഗമായി സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുന്നുണ്ട്. മുന്നൂറിലേറെ ഇന്ത്യന്‍ നിര്‍മാതാക്കളും സേവനദാതാക്കളും പങ്കെടുക്കുന്ന. പ്രദര്‍ശനം മാര്‍ച്ച് 22നാണ് സമാപിക്കുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.