Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പവിഴപ്പുറ്റുകൾ സംരക്ഷിക്കാൻ നഗരസഭാ മന്ത്രാലയം രംഗത്ത്‌

coral

ദോഹ∙ പവിഴപ്പുറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്‌ ഒട്ടേറെ നടപടികളുമായി നഗരസഭാ പരിസ്‌ഥിതി മന്ത്രാലയം രംഗത്ത്‌. ഫസ്‌ഹത്‌ എന്ന പേരിൽ റാസ്‌ഗ്യാസുമായി സഹകരിച്ചാണ്‌ ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌. ഖത്തറിന്റെ സാമുദ്രിക പരിസ്‌ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുകയാണ്‌ ലക്ഷ്യം.

ആരോഗ്യകരമായ കടലോര പരിസ്‌ഥിതി ഉറപ്പാക്കുക എന്നത്‌ 2030ലേക്കുള്ള ഖത്തർ ദേശീയ ദർശനരേഖയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌. ഇതിനായി നാശോന്മുഖമാകുന്ന പവിഴപ്പുറ്റുകളും പവിഴപ്പാറകളും 2012 മുതൽ മാറ്റിസ്‌ഥാപിക്കുന്നുണ്ട്‌. 2012ൽ 1,693 പവിഴപ്പുറ്റുകൾ നഗരസഭാ പരിസ്‌ഥിതി മന്ത്രാലയം റാസ്‌ഗ്യാസുമായിച്ചേർന്ന്‌ മാറ്റിസ്‌ഥാപിച്ചിരുന്നു. 2014ൽ 1,100 പവിഴപ്പുറ്റുകളാണ്‌ മാറ്റിസ്‌ഥാപിച്ചത്‌.

ഇങ്ങനെ മാറ്റിസ്‌ഥാപിക്കുന്ന പവിഴപ്പുറ്റുകളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കാൻ അഞ്ചുവർഷത്തേക്കു തുടർനിരീക്ഷണവും നടത്തുന്നുണ്ട്‌. അർധവാർഷിക നിരീക്ഷണം നഗരസഭാ മന്ത്രാലയത്തിലെ പരിസ്‌ഥിതി വിലയിരുത്തൽ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ്‌ നടക്കുന്നത്‌. ഇവയുടെ ത്രിമാന ചിത്രങ്ങളെടുത്താണ്‌ പരിശോധന. ആവശ്യമുള്ള സ്‌ഥലങ്ങളിൽ ചുണ്ണാമ്പുപാറകളും കൃത്രിമക്കല്ലുകളും നിരത്തി പവിഴപ്പുറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നുമുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.