Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈക്കിൾ യാത്രയ്ക്ക് മുൻഗണന നൽകി അഷ്ഗാലിന്റെ കായികദിനാഘോഷം

KTM18D44113_MED_DOH2

ദോഹ ∙ സൈക്കിൾ യാത്രയ്ക്കു മുൻഗണന നൽകിയായിരുന്നു ഇത്തവണ പൊതുമരാമത്തു വകുപ്പ് അതോറിറ്റിയായ അഷ്ഗാലിന്റെ കായികദിനാഘോഷം. അറബ് ലീഗ് സ്ട്രീറ്റിൽ സൈക്ലിങ്ങും സംഘടിപ്പിച്ചു. അഷ്ഗാൽ പ്രസിഡന്റ് സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി, അസിസ്റ്റന്റ് പ്രസിഡന്റ് അബ്ദുല്ല ഹമദ് അൽ അത്തിയ തുടങ്ങിയവരും സൈക്ലിങ്ങിൽ പങ്കാളികളായി.

റാസ് അബു അബൂദ് റോഡ്, അൽ റുഫാ സ്ട്രീറ്റ്, അൽ ഷെഹാനിയ ലീറ്റൂരിയ റോഡ് തുടങ്ങി ഒട്ടേറെ റോഡുകളിലെ സൈക്കിൾ പാതകളിൽ അഷ്ഗാൽ സൈക്ലിങ് സംഘടിപ്പിച്ചു. സൈക്കിൾ പാതകളിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണ് അഷ്ഗാൽ ഇത്തവണത്തെ കായികദിനാഘോഷങ്ങൾ സംഘടിപ്പിച്ചതെന്നു സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി പറഞ്ഞു. 242 കിലോമീറ്റർ സൈക്കിൾ പാതകൾ അഷ്ഗാൽ പൂർത്തിയാക്കിയിട്ടുണ്ട്. 110 കിലോമീറ്റർ പാതകൾകൂടി ഈ വർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.