Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ ടോട്ടൽ ഓപ്പണിൽ ആദ്യ റൗണ്ടിൽ മറിയ ഷറപോവ പുറത്ത്

KTM18D44110_MED_DOH2

ദോഹ ∙ മുൻ ലോക ഒന്നാം നമ്പർ താരം മറിയ ഷറപോവ ഖത്തർ ടോട്ടൽ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്ത്. റുമാനിയയുടെ മോണിക്ക നിക്കുലേസ്കുവാണ് ഷറപോവയ്ക്കെതിരെ അട്ടിമറി വിജയം നേടിയത് (4–6, 6–4, 6–3). രണ്ടുമണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ഷറപോവയുടെ പരാജയം.

നിലവിൽ ലോക റാങ്കിങ്ങിൽ 41–ാം സ്ഥാനത്താണു ഷറപോവ. നിക്കുലേസ്കു 92–ാം റാങ്കിലും. 2005, 2008 വർഷങ്ങളിൽ ഖത്തർ ടോട്ടൽ ഓപ്പൺ ചാംപ്യനായ ഷറപോവ ഇത്തവണ വൈൽഡ് കാർ‍ഡ് എൻട്രിയിലൂടെയാണു ടൂർണമെന്റിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.