Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻകാസ് സെൻട്രൽ കമ്മിറ്റി കോൺഗ്രസ് ജൻമവാർഷികം ആഘോഷിച്ചു‌

KTM18D44087_MED_DOH2

ദോഹ ∙ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജൻമവാർഷികം ആഘോഷിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള കേന്ദ്ര കേന്ദ്രസർക്കാരും, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരും ജനദ്രോഹ നടപടിയുടെ കാര്യത്തിൽ പരസ്പരം മൽസരിക്കുകയാണെന്നു സുധാകരൻ ആരോപിച്ചു.

കോൺഗ്രസിന്റെ തിരിച്ചുവരവ് കാലം ആവശ്യപ്പെടുന്നു. പ്രസംഗം നടന്നുകൊണ്ടിരിക്കെയാണു മട്ടന്നൂരിൽ കോൺഗ്രസ് പ്രവർത്തകനു നേരെ അക്രമമുണ്ടായ വിവരം സുധാകരൻ അറിഞ്ഞത്. മാർക്സിസ്റ്റ് പാർട്ടി തുടരുന്ന അക്രമ രാഷ്ട്രീയ സംസ്കാരത്തിന് അറുതി വരുത്താൻ യുഡിഎഫ് ഒന്നടങ്കം പ്രതിരോധം തീർക്കണമെന്നു സുധാകരൻ ഓർമിപ്പിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജോൺ ഗിൽബർട്ട് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, രാജീവ് ഗാന്ധി സ്റ്റഡി സെന്റർ ചെയർമാൻ വി.ആർ. അനൂപ്, ഇൻകാസ് ജനറൽ സെക്രട്ടറി സിദ്ദീഖ് പുറായിൽ, ട്രഷറർ ബിജു മുഹമ്മദ്, കെഎംസിസി പ്രസിഡന്റ് എസ്.എ.എം. ബഷീർ, ഇൻകാസ് ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ. ഉസ്‌മാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുരേഷ് കരിയാട്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി സമീർ ഏറാമല തുടങ്ങിയവർ പ്രസംഗിച്ചു.

വടകരയിലെ തണൽ കുടക് പ്രദേശത്ത് ആരംഭിച്ച ഭവനനിർമാണ പദ്ധതിയിൽ ഇൻകാസ് ഏറ്റെടുത്തിട്ടുള്ള പത്തു വീടുകൾക്കുള്ള ധനസഹായത്തിന്റെ ആദ്യ ഗഡുവായ പത്തുലക്ഷം രൂപ തണൽ ഖത്തർ മുഖ്യ രക്ഷാധികാരി മുഹമ്മദ് ഈസ, പ്രസിഡന്റ് സിറാജുദ്ദീൻ, ജനറൽ സെക്രട്ടറി ആഷിക്ക് അഹമ്മദ് എന്നിവർ സുധാകരനിൽനിന്ന് ഏറ്റുവാങ്ങി. കണ്ണൂർ ശാന്തിദീപം സ്‌കൂളിലെ പത്തു വിദ്യാർഥികളുടെ പഠനച്ചെലവും, ഒരു എൻജിനീയറിങ് വിദ്യാർഥിയുടെ പഠനച്ചെലവും കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.