Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നിറങ്ങുന്നു ഖത്തർ.. ലെറ്റ്, സെറ്റ്, ഗോ

Doh-NSD-Celebration-4col

ദോഹ∙ ഖത്തർ ദേശീയ കായികദിനാഘോഷത്തിന്റെ ആവേശത്തിലാണ്. കായിക ദിനം ആഘോഷിക്കാനായി വലിയ ഒരുക്കങ്ങളാണു രാജ്യത്തെ വിവിധ വേദികളിലായി ഒരുക്കിയിട്ടുള്ളത്. ഒരേ സമയം ആരോഗ്യവും വിനോദവും ലക്ഷ്യമിട്ടുള്ള വൈവിധ്യമേറിയ പരിപാടികൾ വിവിധ സംഘടനകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണു ഖത്തർ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കായിക രംഗത്തിനു പ്രോൽസാഹനം നൽകുകയെന്നതിനൊപ്പം നല്ല ജീവിത ശൈലികളെ കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കുകയെന്ന വലിയ ലക്ഷ്യം കൂടി കായികദിനാഘോഷത്തിനു പിന്നിലുണ്ട്. കായിക ദിനാഘോഷങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. ആസ്പയർ സോൺ, ഖത്തർ ഫൗണ്ടേഷൻ, കത്താറ കൾച്ചറൽ വില്ലേജ്, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്സ്, ഏഷ്യൻ ടൗൺ തുടങ്ങി ഒട്ടേറെ വേദികളിൽ കായിക ദിനാഘോഷങ്ങൾ നടക്കും.

മന്ത്രാലയങ്ങൾ, സർക്കാർ– സ്വകാര്യ സ്ഥാപനങ്ങൾ, കായിക സംഘടനകൾ, പ്രവാസി സംഘടനകൾ എന്നിവയെല്ലാം കായിക ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ആസ്പയർ സോൺ, ഖത്തർ ഫൗണ്ടേഷൻ, കത്താറ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ വിപുലമായ ജന പങ്കാളിത്തമാണു പ്രതീക്ഷിക്കുന്നത്. കുടുംബത്തിനു മുഴുവൻ ആസ്വദിക്കാനും പങ്കെടുക്കാനും കഴിയുന്ന കായിക പരിപാടികളാണ് ഈ വേദികളിൽ സംഘടിപ്പിക്കുന്നത്. രാവിലെ മുതൽ വൈകിട്ടു വരെ നീളുന്ന പരിപാടികളാണു മിക്ക കേന്ദ്രങ്ങളിലും നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.