Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൈനി പറയുന്നു, ഇത് മികച്ച മാതൃക

shinywilson

ദോഹ∙ ദേശീയ കായിക ദിനത്തിലൂടെ കായിക മേഖലയെ പ്രോൽസാഹിപ്പിക്കാൻ ഖത്തർ സ്വീകരിക്കുന്ന നടപടികൾ ശ്രദ്ധേയമാണെന്ന് ഒളിംപ്യൻ ഷൈനി വിൽസൻ. ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചു ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന കായിക മേളയിൽ മുഖ്യാതിഥിയായെത്തിയ ഷൈനി വിൽസൻ സംസാരിക്കുന്നു.

∙ ആവേശകരം ഈ സമീപനം

ഇതു വലിയൊരു കാര്യമാണ്. കായിക രംഗത്തിനു വേണ്ടി ഒരു ദിവസം പൂർണമായി നീക്കിവയ്ക്കുക. കായിക വിനോദങ്ങളിൽ പങ്കെടുക്കാനായി അവധി നൽകുക. മറ്റൊരു രാജ്യത്തും ഇങ്ങനെയുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്ന കാര്യമാണത്. ഈ ആവേശം ഖത്തറിന്റെ കായിക രംഗത്തും കാണാനുണ്ട്. ഖത്തറിൽ നിന്നുള്ള ഒട്ടേറെ താരങ്ങൾ ഇപ്പോൾ രാജ്യാന്തര മൽസരങ്ങളിൽ മെഡൽ നേടുന്നുണ്ട്. പ്രോൽസാഹനവും പിന്തുണയും നൽകുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നതു പ്രധാനമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക ഊന്നൽ ഖത്തർ നൽകുന്നുണ്ട്.

∙ പ്രവാസികളുടെ പങ്കാളിത്തം

എത്ര ആവേശപൂർവമാണു പ്രവാസി മലയാളികൾ ഇത്തരം കാര്യങ്ങളിൽ പങ്കാളികളാകുന്നത്. അവരുടെ താൽപര്യമാണ് ഇതു കാണിക്കുന്നത്. കായിക പരിപാടികളുടെ സംഘാടനത്തിൽ സ്ത്രീകളുൾപ്പെടെയുള്ള പ്രവാസികൾ കാണിക്കുന്ന താൽപര്യം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു.

∙ ഖേലോ ഇന്ത്യ

കായിക താരമായിരുന്ന രാജ്യവർധൻ സിങ് റാത്തോഡ് കായിക മന്ത്രിയായതോടെ ഇന്ത്യയിൽ ചില നല്ല ശ്രമങ്ങൾ നടക്കുന്നുണ്ട്. ഖേലോ ഇന്ത്യ പോലുള്ള പദ്ധതികളൊക്കെ വരുന്നു. സ്കൂളുകളിൽ കായിക രംഗത്തിനു പ്രോൽസാഹനവും പ്രത്യേക പരിഗണനയും നൽകാനുള്ള ശ്രമങ്ങളൊക്കെ കാണുന്നു. അതൊക്കെ പ്രതീക്ഷ നൽകുന്നതാണ്. ഞങ്ങളൊക്കെ മൽസരിക്കുന്ന സമയത്ത് ഇങ്ങനെയുള്ള പിന്തുണയൊന്നും ഉണ്ടായിരുന്നില്ല. പുതിയ കുട്ടികൾക്കു നല്ല അവസരങ്ങൾ ലഭിക്കുന്നതിൽ സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.