Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎംഎഫ് മേധാവിയുമായി ചർച്ച നടത്തി ഷെയ്ഖ് തമീം

Doh-Emir-IMF-3col ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡെയെ സ്വീകരിക്കുന്നു.

ദോഹ ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡെയുമായി കൂടിക്കാഴ്ച നടത്തി. ഐഎംഎഫും ഖത്തറും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും അതു ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനിയുമായും ലഗാർഡെ കൂടിക്കാഴ്ച നടത്തി. ഖത്തർ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ, സയൻസ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് (ക്യുഎഫ്) അധ്യക്ഷ ഷെയ്ഖ മോസ ബിൻത് നാസറുമായും ക്രിസ്റ്റിൻ ലഗാർഡെ കൂടിക്കാഴ്ച നടത്തി. ഖത്തർ ഫൗണ്ടേഷന്റെ വിവിധ പദ്ധതികളെക്കുറിച്ചും ‘എജ്യുക്കേഷൻ എബവ് ഓൾ’ ഫൗണ്ടേഷനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.