Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം നിറച്ച് വിമാനങ്ങൾ

Doh-Alkhor-8-col അൽഖോർ ഫ്ലൈ ഇൻ വ്യോമയാന പ്രദർശനത്തിൽ നിന്ന്.

ദോഹ ∙ അൽഖോർ വിമാനത്താവളത്തിൽ നടക്കുന്ന അൽ ഖോർ ഫ്ലൈ ഇൻ വ്യോമയാന പ്രദർശനം കാണാൻ ഒട്ടേറെ സന്ദർശകർ. 40 ചെറുകിട, ഇടത്തരം വിമാനങ്ങളാണ് ഇന്നലെ സമാപിച്ച അൽഖോർ ഫ്ലൈ ഇൻ പരിപാടിയിൽ പങ്കെടുത്തത്.

Doh-Alkhor-5-col അൽഖോർ ഫ്ലൈ ഇന്നിൽ നടന്ന വ്യോമാഭ്യാസ പ്രകടനങ്ങളിൽ നിന്ന്.

ഗതാഗത, വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തിയുടെ രക്ഷാധികാരത്തിൽ അൽ ഖോർ ഏവിയേഷനാണ് അൽ ഖോർ ഫ്ലൈ ഇൻ പരിപാടി സംഘടിപ്പിച്ചത്. ഖത്തർ എയർ ക്ലബ്, ഖത്തർ എയ്റോനോട്ടിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കൊപ്പം കുവൈത്തിൽനിന്നുള്ള സ്വകാര്യ വിമാനങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. പ്രദർശനത്തിന്റെ ഭാഗമായി നടന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ ഒട്ടേറെ കാണികളെ ആകർഷിച്ചു. ആകാശത്തു പറന്നുനടന്ന ചെറുവിമാനങ്ങൾ വ്യത്യസ്ത രൂപങ്ങളിൽ സംഗമിക്കുകയും പറന്നകലുകയും ചെയ്തതു കാണികൾക്കു ഹൃദ്യമായ അനുഭവമായി.

അൽ സയീം മുഹമ്മദ് ബിൻ അബ്ദുല്ല അൽ അത്തിയ എയർ കോളജിന്റെ പങ്കാളിത്തം അൽ ഖോർ ഫ്ലൈ ഇന്നിന്റ പ്രാധാന്യമാണു കാണിക്കുന്നതെന്നു മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. വ്യോമയാന രംഗത്തേക്കു യുവാക്കളെ ആകർഷിക്കാൻ അൽ ഖോർ ഫ്ലൈ ഇൻ സഹായിക്കും. രാജ്യത്തെ ടൂറിസം മേഖലയ്ക്കും ഇതു കരുത്തു പകരും. രാജ്യത്തു സംഘടിപ്പിക്കുന്ന വിനോദപരിപാടികളിൽ ശ്രദ്ധേയമായ ഒന്നായി അൽ ഖോർ ഫ്ലൈ ഇൻ മാറിക്കഴിഞ്ഞു. വ്യോമയാന രംഗത്തു താൽപര്യമുള്ളവരെ മാത്രമല്ല, രാജ്യത്തെ പൗരൻമാരെയും പ്രവാസികളെയും ഇത് ഒരുപോലെ ആകർഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.