Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎഫ്സി അണ്ടർ 23 ഫുട്ബോൾ: രണ്ടാം വിജയവുമായി ഖത്തർ

Doh-Qatar-Football-3col

ദോഹ∙ ചൈനയിലെ ചാങ്ഷൂവിൽ നടക്കുന്ന എഎഫ്സി അണ്ടർ 23 ഫുട്ബോൾ ചാംപ്യൻഷിപ്പിലെ രണ്ടാം മൽസരത്തിൽ ഖത്തർ ഒമാനെ തോൽപിച്ചു (1–0). 43–ാം മിനിറ്റിൽ അക്രം അഫീഫാണു ഖത്തറിനു വേണ്ടി വിജയഗോൾ നേടിയത്. ഒരു മൽസരം ശേഷിക്കേ രണ്ടു വിജയങ്ങളോടെ ആറു പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതാണു ഖത്തർ.

ആദ്യ മൽസരത്തിൽ ഉസ്ബക്കിസ്ഥാനെ തോൽപിച്ചിരുന്നു. മൽസരത്തിലുടനീളം വ്യക്തമായ ആധിപത്യമാണു ഖത്തർ പുലർത്തിയത്. മധ്യനിരയിൽ അക്രം അഫീഫിനെയും മുന്നേറ്റ നിരയിൽ അൽമോസ് അലിയെയും കേന്ദ്രീകരിച്ചായിരുന്നു ഖത്തറിന്റെ മുന്നേറ്റങ്ങൾ. അൽമോസ് അലിയും, അഫീഫും ചേർന്നു നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ആദ്യ പകുതിയുടെ അവസാനത്തിൽ ഗോൾ പിറന്നതും. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഒമാൻ ഗോൾ മടക്കാനായി കഠിനാധ്വാനം ചെയ്തു. എന്നാൽ, ഖത്തർ പ്രതിരോധ നിര അവസരത്തിനൊത്തുയർന്നു.

അവസാന നിമിഷത്തിൽ ഖത്തർ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഒമാൻ ഫോർവേഡ് അൽ ഖസ്സാനിയുടെ ഉഗ്രൻ ഹെഡറും, ഖത്തർ താരം മേഷാൽ അൽ ഷമാരിയുടെ ഷോട്ടും മൽസരത്തിന്റെ അവസാന നിമിഷങ്ങളെ ആവേശഭരിതമാക്കി. ഗ്രൂപ്പിലെ രണ്ടു മൽസരങ്ങളും പരാജയപ്പെട്ട ഒമാന് ഇതുവരെയും പോയിന്റൊന്നും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മൽസരത്തിൽ ഖത്തർ ആതിഥേയരായ ചൈനയെയും, ഒമാൻ ഉസ്ബക്കിസ്ഥാനെയും നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.