Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡിയാട്രിക് എമർജൻസി മെഡിസിൻ സമ്മേളനം

Del-06-Girl-child-2-col

ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്എംസി), സിദ്ര മെഡിസിനിലെ എമർജൻസി മെ‍‍ഡിസിൻ വിഭാഗവും ചേർന്നു സംഘടിപ്പിക്കുന്ന പീഡിയാട്രിക് എമർജൻസി മെഡിസിൻ സമ്മേളനം ആരംഭിച്ചു. 14 വരെ നടക്കുന്ന സമ്മേളനത്തിൽ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫാർമസിസ്റ്റുകൾ, നഴ്സുമാർ തുടങ്ങി അഞ്ഞൂറോളം പേർ പങ്കെടുക്കും. കുട്ടികളിലെ അടിയന്തര ചികിൽസ സംബന്ധിച്ചു രാജ്യാന്തര വിദഗ്ധർ പ്രഭാഷണങ്ങൾ നടത്തും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി പീഡിയാട്രിക് എമർജൻസി സമ്മേളനം നടത്തുന്നതു ശ്രദ്ധേയമായ കാര്യമാണെന്ന് എച്ച്എംസിയിലെ പീഡിയാട്രിക് എമർജൻസി സർവീസസ് മെഡിക്കൽ ഡയറക്ടറും സിദ്ര മെഡിസിനിലെ എമർജൻസി മെഡിസിൻ വിഭാഗം ചെയർമാനുമായ ഡോ. ഖാലിദ് അൽ അൻസാരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.