Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് കുടുംബ വീസ നിരസിച്ചു? അറിയാൻ വിഡിയോ കോൾ സംവിധാനം

525986358

ദോഹ ∙ കുടുംബ വീസയ്ക്കുള്ള അപേക്ഷ നിരസിക്കപ്പെട്ട പ്രവാസികൾക്ക് അൽ ഗരാഫയിലെ ഫാമിലി വീസ കമ്മിറ്റിയുമായി വിഡിയോ കോൾ വഴി കൂടിക്കാഴ്ച നടത്താൻ അവസരം. അൽ വക്റ സേവന കേന്ദ്രത്തിൽനിന്നു വിഡിയോ കോൾ വഴി അധികൃതരുമായി സംസാരിക്കാനാണു സൗകര്യമേർപ്പെടുത്തിയത്.

പ്രവാസികളുടെ സമയനഷ്ടം ഒഴിവാക്കാനും ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്. നിലവിൽ കുടുംബ വീസ അപേക്ഷ നിരസിച്ചതിന്റെ കാരണങ്ങൾ അറിയണമെങ്കിൽ ഗരാഫയിലെ ഇമിഗ്രേഷൻ ഓഫിസിൽ നേരിട്ടെത്തി അന്വേഷിക്കണം. പുതിയ സൗകര്യം ഉപയോഗിക്കുന്നതിലൂടെ ഈ യാത്ര ഒഴിവാക്കാനും അതുവഴി സമയനഷ്ടം കുറയ്ക്കാനും കഴിയും.

അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ മുൻകൂട്ടി അനുമതി തേടണമെന്ന് അൽ വഖ്‌റ സേവന കേന്ദ്രം മേധാവി ലഫ്. കേണൽ സൗദ് ബിൻ മുഹമ്മദ് അൽ താനി പറഞ്ഞു. കഴിഞ്ഞ വർഷം സേവനകേന്ദ്രം സന്ദർശിച്ചത് 18,538 പേരാണെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.