Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ചയ്ക്കായി 10 വിഷയങ്ങൾ

norka

ദോഹ ∙ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ പത്തു മേഖലകളായി തിരിച്ചാണ് ഇന്ന് ആരംഭിക്കുന്ന ലോക കേരള സഭ ചർച്ച ചെയ്യുക. ധനകാര്യ മേഖലയിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ, കിഫ്ബി, പ്രവാസി ചിട്ടി, പ്രവാസി ലോട്ടറി, പ്രവാസി വെൽഫെയർ ഫണ്ട് എന്നിവയെ കുറിച്ചുള്ള ചർച്ചകൾ സഭാ സമ്മേളനത്തിൽ നടക്കും.

പ്രവാസികളുടെ പ്രശ്നങ്ങൾ പ്രവാസത്തിനു മുൻപും പ്രവാസത്തിലും, പ്രവാസത്തിനു ശേഷം എന്നിങ്ങനെ രണ്ടായി തിരിച്ചാണു ചർച്ച ചെയ്യുക. സ്ത്രീകളും പ്രവാസവും എന്ന വിഷയത്തിലും പ്രത്യേക ചർച്ചകൾ നടക്കും. വ്യവസായം– വിവര സാങ്കേതികവിദ്യ– നവ സാങ്കേതികവിദ്യ– കൃഷി– മൃഗസംരക്ഷണം– മൽസ്യബന്ധനം എന്നീ വിഷയങ്ങളെ കുറിച്ച് ഒരുമിച്ചാണു ചർച്ച. വിനോദ സഞ്ചാരം– സഹകരണം, സംസ്കാരം– ഭാഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണു ചർച്ചകൾ നടക്കുന്ന മറ്റു മേഖലകൾ.

ചർച്ചകൾ ഇങ്ങനെ

പ്രവാസികളുടെ പ്രശ്നങ്ങൾ

റിക്രൂട്ട്മെന്റ് പ്രക്രിയ, കബളിപ്പിക്കലുകൾ, നൈപുണ്യ പരിശീലനം, യാത്ര, യാത്രയിലെ അധിക ചെലവ്, ചൂഷണം എന്നിവ. ∙ സ്ത്രീകളും പ്രവാസവും വീട്ടു ജോലിയും മറ്റു തൊഴിൽ തുറകളുമായി ബന്ധപ്പെട്ടു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, ലൈംഗിക ചൂഷണം, പ്രവാസികളുടെ കുടുംബം, സ്ത്രീകളുടെ യാത്രയും സ്വാതന്ത്ര്യവും എന്നിവ.

പ്രവാസത്തിനു ശേഷം

പ്രവാസികളുടെ പുനരധിവാസം, സാമൂഹ്യക്ഷേമം, സംരക്ഷണം, നോർക്ക സ്കീമുകൾ, മറ്റു സർക്കാർ പരിപാടികൾ എന്നിവ ചർച്ചയാവും.

വിനോദ സഞ്ചാരം

പ്രവാസികളെ കേരളത്തിന്റെ പ്രചാരകരാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ച. വിനോദസ‍ഞ്ചാര– സഹകരണ മേഖലയിൽ പ്രവാസി സംഘങ്ങൾ, വിനോദ സഞ്ചാര രംഗത്തെ സാധ്യതകൾ, കേരളത്തിലേക്കു സഞ്ചാരികളെ ആകർഷിക്കൽ എന്നിവ.

സംസ്കാരം– ഭാഷ

കേരളത്തിനു പുറത്തുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ, അതു കേരളത്തിനു നൽകുന്ന അവസരങ്ങൾ, ഭാഷാ പഠനം.

വിദ്യാഭ്യാസം, ആരോഗ്യം

തൊഴിൽ കമ്പോളവും വിദ്യാഭ്യാസവും, നൈപുണ്യ പരിശീലനം, പ്രവാസികളുടെ അനുഭവ പരിചയവും വിദ്യാഭ്യാസവും, വിദ്യാഭ്യാസ മേഖലയിൽ പ്രവാസികൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയും ആരോഗ്യ മേഖലയിൽ മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ, ആയുർവേദവും വിനോദ സഞ്ചാരവും, ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടിയേറ്റം, കേരളീയർ പുറംലോകത്തു നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയെ കുറിച്ച്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.