Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌ത്രീകൾക്കും കുട്ടികൾക്കും രാജ്യാന്തര നിലവാരമുള്ള ചികിത്സ; സിദ്ര ആശുപത്രിമന്ദിരം 14നു തുറക്കും

Doh-Sidra-1---5-col

ദോഹ ∙ സ്‌ത്രീകൾക്കും കുട്ടികൾക്കും രാജ്യാന്തര നിലവാരമുള്ള ചികിത്സ ലഭ്യമാക്കാൻ ഖത്തർ ഫൗണ്ടേഷൻ നിർമിക്കുന്ന സിദ്ര ആശുപത്രിയുടെ മുഖ്യമന്ദിരം 14നു തുറക്കും. അന്നുമുതൽ കിടത്തി ചികിത്സയും ലഭ്യമാകും. റഫറൽ ആശുപത്രിയായതിനാൽ എച്ച്‌എംസിയിൽ നിന്നോ പിഎച്ച്‌സികളിൽ നിന്നോ സിദ്രയിലെ ഔട്ട്‌പേഷ്യന്റ്‌ ക്ലിനിക്കുകളിൽ നിന്നോ റഫർ ചെയ്യപ്പെടുന്നവർക്കു മാത്രമാകും കിടത്തിച്ചികിത്സ ലഭ്യമാവുക.

സ്വകാര്യ ആശുപത്രികൾക്കു സിദ്രയിലേക്കു രോഗികളെ റഫർ ചെയ്യാൻ അനുമതിയില്ല. അടുത്തവർഷം മധ്യത്തോടെ മാത്രമേ ആശുപത്രിയുടെ പ്രവർത്തനം പൂർണതോതിലാകൂ എന്ന്‌ ചീഫ്‌ മെഡിക്കൽ ഓഫിസർ ഡോ. ജോൺ ഫെർഗൂസൻ അറിയിച്ചു. പീഡിയാട്രിക്‌ മെഡിസിൻ, കുട്ടികൾക്കായുള്ള ശസ്‌ത്രക്രിയകൾ, പ്രസവശസ്‌ത്രക്രിയകൾ എന്നവയാണ്‌ ആദ്യഘട്ടത്തിൽ ഉണ്ടാവുക. ഇതിനുള്ളവരുടെ റജിസ്‌ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. ഇവർക്ക്‌ ഇതുസംബന്ധിച്ച അറിയിപ്പുകൾ എച്ച്‌എംസിയിലും പിഎച്ച്‌സിയിലും ലഭിക്കും. റജിസ്‌ട്രേഷൻ ലഭിച്ചവർക്കു കൂടുതൽ വിവരങ്ങൾക്കായി 40033333 എന്ന നമ്പറിൽ വിളിക്കാം.

Doh-Sidra-4-3-col

സിദ്ര പൂർണതോതിൽ പ്രവർത്തന സജ്‌ജമാകുംവരെ സങ്കീർണമല്ലാത്ത പ്രസവശസ്‌ത്രക്രിയകൾ എച്ച്‌എംസിക്കു കീഴിലുള്ള വിമൻസ്‌ വെൽനെസ്‌ സെന്ററിൽ ആണ്‌ നടത്തുക. സാധാരണ പ്രസവങ്ങളും ഇവിടെത്തന്നെ കൈകാര്യം ചെയ്യും. 2018 മധ്യംവരെ കുട്ടികളുടെ അടിയന്തര ചികിത്സക്ക് എച്ച്‌എംസി പീഡിയാട്രിക്‌ വിഭാഗത്തെ തന്നെ രക്ഷിതാക്കൾ സമീപിക്കണമെന്നും ഡോ. ഫെർഗൂസൻ പറഞ്ഞു.

Doh-Sidra-3---3-col

സിദ്രയിലെ ആദ്യ ഔട്ട്‌പേഷ്യന്റ്‌ ക്ലിനിക് 2016 മേയിൽ തുറന്നു. പ്രധാന ആശുപത്രി മന്ദിരം തുറക്കുന്നതോടെ വലിയൊരു നാഴികക്കല്ലാണു സിദ്ര പിന്നിടുകയെന്നു സിദ്ര എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡണ്ട്‌ ഡോ. അബ്‌ദുല്ല അൽ കാഅബി പറഞ്ഞു. ഡോക്‌ടർമാരുടെ കത്തുമായെത്തുന്നവർക്കും സിദ്രയിൽ പ്രവേശനം ലഭിക്കില്ലെന്ന്‌ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.