Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ സഹകരണത്തിന് താൽപര്യമെന്ന് ഇന്ത്യ

178404873

ദോഹ ∙ സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ ഖത്തറുമായി സഹകരണം വർധിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു ഖത്തർ വാണിജ്യ മന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ ജാസിം മുഹമ്മദ് അൽ താനിക്ക് ഇതുസംബന്ധിച്ചു കത്തയച്ചു. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരൻ ഷെയ്ഖ് അഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയിൽ കത്ത് കൈമാറി.

വ്യാപാര, വാണിജ്യ, നിക്ഷേപ മേഖലകളിൽ ഇന്ത്യയും ഖത്തറും ഒട്ടേറെ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. 1984ൽ ന്യൂഡൽഹിയിൽ ഒപ്പുവച്ച സാമ്പത്തിക–സാങ്കേതിക സഹകരണ കരാർ, 1999ൽ ന്യൂഡൽഹിയിൽ ഒപ്പുവച്ച പരസ്പര നിക്ഷേപ സംരക്ഷണ–പ്രോൽസാഹന കരാർ എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്. ഖത്തറിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2016ൽ ഖത്തറിനും ഇന്ത്യയ്ക്കുമിടയിൽ നടന്നത് 3120 കോടി റിയാലിന്റെ വ്യാപാരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.