Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൊട്ടോഗ്രഫി മത്സരത്തിൽ മലയാളിക്ക് ഒന്നാം സ്ഥാനം

Doh-Abbas-hc

ദോഹ ∙ ഖത്തർ യൂത്ത് സെന്റർ സംഘടിപ്പിച്ച ഫൊട്ടോഗ്രഫി മത്സരത്തിൽ മലയാളി ഫൊട്ടോഗ്രഫർ അബ്ബാസ് തിരുവത്രയ്ക്ക് ഒന്നാം സ്ഥാനം (5000 റിയാൽ). അൽ വതൻ അറബിക് ദിനപത്രത്തിലെ ഫൊട്ടോഗ്രഫറായ അബ്ബാസ് തൃശൂർ തിരുവത്ര സ്വദേശിയാണ്.

പ്രശസ്തമായ യുഎൻ പ്രസംഗത്തിനുശേഷം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കു ഖത്തർ നൽകിയ സ്വീകരണവുമായി ബന്ധപ്പെട്ടാണു മൽസരം സംഘടിപ്പിച്ചത്. അമീറിന്റെ ഛായാചിത്രം കൈയിലേന്തി അഭിമാനത്തോടെ നടന്നുപോകുന്നവരുടെ ചിത്രമാണ് സമ്മാനാർഹമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.