Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽ മസ്രൂവ ഇന്റർചേഞ്ചിൽ ഗതാഗതനിയന്ത്രണം

ashgal

ദോഹ∙ അൽ മസ്രൂവ ഇന്റർചേഞ്ചിൽ ഇന്നു അർധരാത്രിമുതൽ ഞായർ പുലർച്ചെവരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്ന്‌ അഷ്‌ഗാൽ അറിയിച്ചു. പുതിയ ഓർബിറ്റൽ ഹൈവേ-ട്രക്ക്‌ റൂട്ട്‌ പദ്ധതിയുടെ ഭാഗമായി ബഹുതലഗതാഗതം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ്‌ ക്രമീകരണം.

1.8 കിലോമീറ്റർ നീളത്തിൽ സമീപത്തായി നിർമിച്ച താൽക്കാലിക പാതയിലൂടെയാണ്‌ ഇരുവശങ്ങളിലേക്കും ഒറ്റവരി ഗതാഗതം അനുവദിക്കുക. വടക്കുകിഴക്കുദിശയിലും വടക്കുപടിഞ്ഞാറു ദിശയിലും താൽക്കാലിക ട്രക്ക്‌ റൂട്ടിനേയും അൽ ഷമാൽ റോഡിനേയും ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ചിന്റെ റാമ്പുകൾ അടയ്‌ക്കും.

പകരം കിഴക്കും പടിഞ്ഞാറുമുള്ള റൗണ്ട്‌ എബൗട്ടുകളിലൂടെ കടന്നുപോകാം. ഇവിടെ പരമാവധിവേഗം മണിക്കൂറിൽ 50 കിലോമീറ്റർ ആയിരിക്കുമെന്നും സൈൻബോർഡുകൾ ശ്രദ്ധിച്ചുമുന്നോട്ടുപോകണമെന്നും അഷ്‌ഗാൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.