Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറുകൾക്ക്‌ ഇഷ്‌ട നമ്പർ: ലേലം ഇന്നാരംഭിക്കും

car-no

ദോഹ∙ കാറുകൾക്ക്‌ ഇഷ്‌ട റജിസ്‌ട്രേഷൻ നമ്പർ സ്വന്തമാക്കാനുള്ള ലേലം ഇന്നാരംഭിക്കും. 22 ഫാൻസി നമ്പറുകളാണ്‌ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ജനറൽ ട്രാഫിക്‌ ഡയറക്‌ടറേറ്റ്‌ ലേലത്തിനു വച്ചിരിക്കുന്നത്‌. ഇന്ന്‌ ഉച്ചയ്‌ക്ക് 12ന്‌ ആരംഭിക്കുന്ന ലേലം 16 വരെ നീളും.

മൂന്നുദിവസവും ഉച്ചയ്‌ക്കു 12 മുതൽ രാത്രി 10 വരെയാണ്‌ ഓൺലൈൻ ലേലം നിശ്‌ചയിച്ചിരിക്കുന്നത്‌. ഒരു ലക്ഷം റിയാലിനാണു വിളി തുടങ്ങുക. ലേലത്തിൽ പങ്കെടുക്കുന്നവർ ഉറപ്പിനായി 20,000 റിയാൽ കെട്ടിവയ്‌ക്കണം. ലേലം പിടിക്കുന്നയാൾ രണ്ടു പ്രവൃത്തി ദിവസത്തിനുള്ളിൽ മുഴുവൻ തുകയുമടച്ചു നമ്പർ സ്വന്തമാക്കണം.

അല്ലാത്തപക്ഷം സെക്യൂരിറ്റി തുകയായ 20,000 നഷ്‌ടപ്പെടും. ഇങ്ങനെ വന്നാൽ അടുത്ത ഉയർന്ന തുക വിളിച്ചയാളിനു നമ്പർ സ്വന്തമാക്കാം. അവസാന വിളിയിൽ ഒന്നിലേറെപ്പേരുണ്ടെങ്കിൽ ലേലം 15 മിനിറ്റ് കൂടി നീട്ടും. കഴിഞ്ഞ ഓൺലൈൻ ലേലത്തിലൂടെ 22 നമ്പർ പ്ലേറ്റുകൾക്കായി സർക്കാരിനു ലഭിച്ചത്‌ 55 ലക്ഷം റിയാലാണ്‌. 333300 എന്ന ഫാൻസി നമ്പറിനാണ്‌ ഈ ലേലത്തിൽ ഏറ്റവും ഉയർന്ന തുക (6,22,000 റിയാൽ) ലഭിച്ചത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.