Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം

ദോഹ ∙ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനി ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ സന്ദർശനം നടത്തി. മേഖലയിലെ വികസന പദ്ധതികളെ കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തോടു വിശദീകരിച്ചു. വ്യവസായ മേഖല ചുറ്റിക്കണ്ട പ്രധാനമന്ത്രി ആവശ്യമായ എല്ലാ സൗകര്യവും ഏർപ്പെടുത്താൻ നിർദേശം നൽകി.

വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നിർമാണത്തിലിരിക്കുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാനും, ഉൽപാദനം ആരംഭിക്കുന്നതിനു കമ്പനികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉടനടി പരിഹരിക്കാനും നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.