Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈലിയയിലെ അടിസ്‌ഥാന വികസനം പൂർത്തിയാക്കി

ashgal അൽ സൈലിയയിലെ അടിസ്‌ഥാന സൗകര്യവികസന പദ്ധതികൾ അഷ്‌ഗാൽ പൂർത്തിയാക്കിയപ്പോൾ.

ദോഹ ∙ സൽവ റോഡിന്റെ വടക്കൻ ഭാഗമുൾക്കൊള്ളുന്ന അൽ സൈലിയയിലെ അടിസ്‌ഥാന സൗകര്യവികസന ജോലികൾ പൂർത്തിയായതായി അഷ്‌ഗാൽ. 22 കിലോമീറ്ററിലാണ്‌ ഇവിടെ പ്രാദേശിക റോഡുകൾ നിർമിച്ചത്‌. അഴുക്കുചാൽ, ഭൂഗർഭ വൈദ്യുത കേബിൾ, ടെലിഫോൺ-ഇന്റർനെറ്റ്‌ കേബിളുകൾ, കുടിവെള്ള വിതരണ പൈപ്പുകൾ, വഴിവിളക്കുകൾ, കാർ പാർക്കിങ്‌, കാൽനട-സൈക്കിൾ പാതകൾ എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തി.

ബാക്കി ജോലികൾ അടുത്ത ഏപ്രിലോടെ പൂർത്തിയാക്കുമെന്ന്‌ അധികൃതർ അറിയിച്ചു. അൽ സൈലിയ സ്‌പോർട്‌സ്‌ ക്ലബ്ബിൽ നടന്ന പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങിൽ അൽ റയ്യാൻ നഗരസഭ ഡയറക്‌ടർ റഷീദ്‌ അൽ നുഅയ്‌മി, സിഎംസി 13-ാം വാർഡ്‌ കൗൺസിലർ മുഹമ്മദ്‌ ബിൻ ഹമദ്‌ അൽ മാരി, അഷ്‌ഗാൽ റോഡ്‌ പദ്ധതിവിഭാഗം മാനേജർ സൗദ്‌ അൽ തമീമി തുടങ്ങിയവർ പങ്കെടുത്തു. ബർവയുടെ കെട്ടിടസമുച്ചയം, സ്‌കൂളുകൾ, സ്വദേശികൾക്കായി 820 വില്ലകൾ, വാണിജ്യ സമുച്ചയങ്ങൾ, മസ്‌ജിദ്‌ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായാണ്‌ അൽ സൈലിയയിൽ അടിസ്‌ഥാന സൗകര്യവികസനം പൂർത്തിയാക്കിയത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.