Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി സ്‌കൂളുകൾ തുടങ്ങുന്നത്‌ ജനസാന്ദ്രത കണക്കിലെടുത്ത്‌

classroom

ദോഹ ∙ പുതിയ ജനവാസമേഖലകളിൽ കിന്റർഗാർട്ടനുകളും സ്‌കൂളുകളും ആരംഭിക്കാൻ പ്രത്യേകപദ്ധതി തയാറാക്കിയതായി വിദ്യാഭ്യാസമന്ത്രാലയം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഖത്തറിലെ പലമേഖലകളും ഏറെ ജനസാന്ദ്രമായ സാഹചര്യത്തിലാണു പുതിയനീക്കം. ഖത്തറിൽ നിലവിലുള്ള സ്‌കൂളുകളേറെയും ദോഹ നഗരസഭാ പരിധിയിലാണ്‌. അൽ വക്ര, അൽ റയ്യാൻ നഗരസഭകളിലും കുറച്ചു സ്‌കൂളുകളുണ്ടെങ്കിലും ഇവ ജനസാന്ദ്രതയ്‌ക്ക്‌ ആനുപാതികമല്ല. അൽ ഖോർ പോലെയുള്ള നഗരസഭാ പരിധിയിലാവട്ടെ സ്‌കൂളുകൾ തീരെ കുറവാണ്‌. അടുത്ത അധ്യയനവർഷങ്ങളിലേക്കു സ്‌കൂൾ കെട്ടിടങ്ങൾക്കു നിർമാണാനുമതി നൽകുന്നത്‌ ജനസാന്ദ്രത പരിഗണിച്ചാവുമെന്ന്‌ വിദ്യാഭ്യാസമന്ത്രാലയത്തിലെ സേവനവിഭാഗം ഡയറക്‌ടർ മുഹമ്മദ്‌ മൽഫി അൽ ഹാജിരി അറിയിച്ചു.

കുട്ടികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പൂർണസുരക്ഷതിത്വം ഉറപ്പാക്കിയാവും പുതിയ സ്‌കൂളുകൾ നിർമിക്കുകയെന്നും മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും ആവശ്യമായ ക്ലാസ്‌റൂം ഉപകരണങ്ങൾ, ഓരോ ക്ലാസിലും എത്ര കുട്ടികൾ, സ്‌കൂൾകെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, സ്‌കൂൾ കാന്റീനുകൾ ആരംഭിക്കുന്നതിന്റെ ചുമതലവരെ മന്ത്രാലയത്തിനു കീഴിലെ സേവനവിഭാഗത്തിനാണ്‌. 197 സ്‌കൂളുകളാണ്‌ സർക്കാർ ഉടമസ്‌ഥതയിൽ ഇപ്പോൾ രാജ്യത്തുള്ളത്‌. ഈ അധ്യയനവർഷം ഈ സ്‌കൂളുകളിൽ എല്ലാംകൂടി 1,13,400 കുട്ടികളാണു പഠിക്കുന്നതെന്നും അൽ ഹാജിരി പറഞ്ഞു. ഈമാസം 28വരെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം ലഭ്യമാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.