Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ ഇനി ചൈനയുടെ അംഗീകൃത വിനോദ സഞ്ചാരകേന്ദ്രം

qatar-chaina

ദോഹ ∙ ചൈനയിൽനിന്നുള്ള ടൂറിസ്റ്റുകളുടെ അംഗീകൃത വിനോദ സഞ്ചാര കേന്ദ്രമായി ഖത്തറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച കരാറിൽ ഖത്തർ ടൂറിസം അതോറിറ്റിയും (ക്യുടിഎ) ചൈന നാഷനൽ ടൂറിസം അഡ്മിനിസ്ട്രേഷനും (സിഎൻടിഎ) ഒപ്പുവച്ചു.

ഖത്തറിലേക്കു ചൈനയിൽനിന്നുള്ള കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതിനും ചൈനയിൽ ഖത്തറിന്റെ ടൂറിസം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഇതുവഴി സാധിക്കും. ചൈനയിലെ അംഗീകൃത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്കു ഖത്തറിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നു സിഎൻടിഎ ചെയർമാൻ ലി ജിൻസാവോ പറഞ്ഞു. ചൈനയിൽനിന്നുള്ള സന്ദർശകർക്കു സുരക്ഷിതവും വിശ്വസനീയവുമായ ടൂറിസം സേവനം ഉറപ്പുനൽകുന്നതിന്റെ ഭാഗമായാണിത്.

ചൈനയിൽനിന്നുള്ള സന്ദർശകർക്കു ഖത്തറിൽ മികച്ച സേവനം ലഭ്യമാകുമെന്നുറപ്പുണ്ടെന്നു ലി ജിൻസാവോ പറഞ്ഞു. ചൈനീസ് സഞ്ചാരികൾ ഇപ്പോൾ അറബ് ലോകമുൾപ്പെടെ കൂടുതൽ മേഖലകളിലേക്കു കടന്നുചെല്ലാൻ വളരെയധികം താൽപര്യം കാണിക്കുന്നുണ്ടെന്നു ചൈനയിലെ ഖത്തർ സ്ഥാനപതി സുൽതാൻ സൽമീൻ അൽ മൻസൂരി പറഞ്ഞു. രണ്ടു മേഖലകൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഇതു സഹായിക്കും. 2016ൽ 135 ദശലക്ഷം ടൂറിസ്റ്റുകളാണു ചൈനയിൽനിന്നുണ്ടായത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കുള്ള തങ്ങളുടെ പിന്തുണകൂടിയാണ് ഈ കരാറിൽനിന്നു വ്യക്തമാകുന്നത്. വാണിജ്യം, ടൂറിസം, കായികം, സാംസ്കാരിക മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അൽ മൻസൂരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.