Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർപോർട് ഇന്റർചെയ്ഞ്ചിൽ രണ്ടു പാലങ്ങൾ തുറന്നു

qatar-airport-root

ദോഹ ∙ എയർപോർട് ഇന്റർചെയ്ഞ്ചിനെ (നമ്പർ49) അൽ വക്ര-അൽ മത്താർ സ്‌ട്രീറ്റുമായും എഫ്‌ റിങ്‌ റോഡുമായും ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങൾ അഷ്‌ഗാൽ തുറന്നുകൊടുത്തു. അൽ വക്രയിൽനിന്നു വടക്കോട്ടുവരുന്നവർക്ക്‌ ഇന്റർചെയ്‌ഞ്ചിൽനിന്നുവടക്കോട്ടുള്ള ലെയ്‌നുകളിലൂടെ കോർണിഷിലേക്കും സിറ്റിസെന്ററിലേക്കും നേരിട്ടെത്താം.

ഇതിനുപുറമേ ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തിലേക്ക്‌ എഫ്‌ റിങ്‌ റോഡിലൂടെ എത്താനും സൗകര്യമൊരുങ്ങി. ദോഹയിൽനിന്നു തെക്കോട്ട്‌ (അൽ വക്ര ഭാഗത്തേക്ക്‌) യാത്രചെയ്യുന്നവർക്കും ഇത്‌ ഏറെ സൗകര്യപ്രദമാകും. ജി-റിങ്‌ റോഡിലൂടെ പടിഞ്ഞാറുഭാഗത്തേക്കു പോകാനും പുതിയ പാലങ്ങളും റാമ്പുകളും സഹായിക്കും. ഇവിടെ നിർമാണജോലികൾ കുറച്ചുകൂടി പൂർത്തിയാക്കാനുണ്ട്‌. ഇതിനായി അൽ വക്രയിൽനിന്നു വിമാനത്താവളത്തിലേക്കെത്താൻ റാസ്‌ അബു അബൗദിലേക്കു നിലവിലുണ്ടായിരുന്ന പാത അടയ്‌ക്കാനും തീരുമാനമായി. നാളെ മുതലാണ്‌ ഇതിലേ ഗതാഗതം നിരോധിക്കുക.

ജി-റിങ്‌ റോഡിന്റെ നിർമാണം ആരംഭിച്ചപ്പോഴാണു വാഹനങ്ങൾ ഇതിലേ മാറ്റിവിട്ടത്‌. എന്നാലിപ്പോൾ 49-ാം ഇന്റർചെയ്ഞ്ചിൽനിന്നു റാസ്‌ അബു അബൗദിലേക്കും വിമാനത്താവളത്തിലേക്കും നേരിട്ടുപോകാനും സൗകര്യമായി. ഇന്റർചെയ്ഞ്ചിൽനിന്നു നേരെ അൽ മത്താർ സ്‌ട്രീറ്റിലൂടെ ദോഹയിലേക്കും വലത്തേക്കുതിരിഞ്ഞ്‌ എഫ്‌ റിങ്‌ റോഡിലൂടെ ഹമദ്‌ വിമാനത്താവളത്തിലേക്കുമെത്താം. ഈ മാസം അവസാനത്തോടെ ഇന്റർചെയ്ഞ്ചിലെ നിർമാണജോലികൾ പൂർത്തിയാക്കാനാവുമെന്ന്‌ അഷ്‌ഗാൽ അറിയിച്ചു. യാത്രികർ സൈൻബോർഡുകൾ ശ്രദ്ധിച്ചുപോകണമെന്നും മണിക്കൂറിൽ പരമാവധി വേഗം 80 കിലോമീറ്ററിൽ അധികമാവരുതെന്നും അഷ്‌ഗാൽ അധികൃതർ അഭ്യർഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.