Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ പിസിഎഫ് ഈദ്, ഓണം ഫെസ്റ്റ്

pfc ഖത്തർ പിസിഎഫ് സംഘടിപ്പിച്ച ഈദ്, ഓണാഘോഷം സമദ് കാഞ്ഞിര ഉദ്ഘാടനം ചെയ്യുന്നു.

ദോഹ ∙ ഖത്തർ പിസിഎഫിന്റെ ആഭിമുഖ്യത്തിൽ ഈദ്, ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. പിഡിപി സംസ്ഥാന സമിതി അംഗവും പിസിഎഫ് ഉപദേശക സമിതി അംഗവുമായ സമദ് കാഞ്ഞിര ഉദ്ഘാടനം ചെയ്തു. മ്യാൻമാറിലെ റോഹിംഗ്യൻ വംശജരുടെ വേദനയിൽ പങ്കുചേർന്ന് ഒരു മിനിറ്റ് മൗനമാചരിച്ചു.

ഖത്തറിലെ കലാകാരൻമാർ അവതരിപ്പിച്ച മിമിക്രി, കോൽക്കളി, ഗാനമേള എന്നിവയും ക്വിസ് മത്സരവും നടന്നു. വിജയികൾക്കു പ്രസിഡന്റ് അണ്ടൂർക്കോണം നൗഷാദ് സമ്മാനങ്ങൾ നൽകി. ബഷീർ നാദാപുരം, ഷിഹാബ് ആലപ്പുഴ, അഷറഫ് വളാഞ്ചേരി, യൂസഫ് വെളിയങ്കോട്, സലാം കുന്നംകുളം, ഷാജഹാൻ കരുനാഗപ്പള്ളി പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.