Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്‌ലൻഡിലേക്ക് ഖത്തറിന്റെ കപ്പൽ ഭീമൻ

Ship

ദോഹ ∙ ഖത്തറിൽ നിന്നു ദ്രവീകൃത പ്രകൃതിവാതകവുമായി(എൽഎൻജി) ഖത്തർ ഗ്യാസിന്റെ ആദ്യ വലിയ കപ്പൽ (ക്യു-മാക്‌സ്‌) ‘അബുസമ്ര’ തായ്‌ലൻഡിലെ മാപ്‌ ത ഫുത്‌ എൽഎൻജി ടെർമിനലിലെത്തി. 2011ൽ ടെർമിനൽ പ്രവർത്തനം തുടങ്ങിയശേഷം ആദ്യമായാണു ഖത്തറിൽ നിന്ന്‌ ഇവിടേക്ക്‌ ക്യു-മാക്‌സ്‌ കപ്പൽ എത്തുന്നത്‌. 2.66 ലക്ഷം ഘനമീറ്റർ എൽഎൻജി വഹിക്കാൻ ശേഷിയുള്ള കപ്പലാണ്‌ ക്യു-മാക്‌സ്‌.

ruwais

ഖത്തർ ഗ്യാസിനു 13 ക്യു-മാക്‌സ്‌ എൽഎൻജി കപ്പലുകളാണുള്ളത്‌. തായ്‌ലൻഡിലെ പിടിടി പബ്ലിക്‌ കമ്പനി ഖത്തർ ഗ്യാസുമായി 2012 ഡിസംബറിലാണ്‌ ദീർഘകാല (20 വർഷം) വാതക ഇറക്കുമതി കരാർ ഒപ്പുവച്ചത്‌. കരാറിന്റെ അടിസ്‌ഥാനത്തിൽ 2015 മുതൽ മാപ്‌ ത ഫുത്തിലേക്ക് എൽഎൻജി നൽകുന്നു. ഖത്തറിൽ നിന്ന് എൽഎൻജി ഇറക്കുമതി ചെയ്യുന്ന ഏക തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ്‌ തായ്‌ലൻഡ്‌. ഖത്തറിൽനിന്നുള്ള വാതക ഇറക്കുമതി വർധിപ്പിക്കാനുള്ള ആലോചനയിലാണ്‌ തായ്‌ലൻഡ്‌ ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.