Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിൽ മകൾ പിറന്ന ദിവസം ഖത്തറിൽ യുവാവ് മുങ്ങിമരിച്ചു

ahmad-shefik അഹമ്മദ് ഷഫീഖ്

ദോഹ ∙ മലയാളി യുവ എൻജിനീയർ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും ഹമദ് ആശുപത്രിയിൽ നെറ്റ്‌വർക്ക് എൻജിനീയറുമായ അഹമ്മദ് ഷഫീഖാണു (34) മരിച്ചത്. ഭാര്യ നാട്ടിൽ പെൺകുഞ്ഞിനു ജൻമം നൽകിയ അതേ ദിവസമാണു ഷഫീഖിനു ദുരന്തമുണ്ടായത്. ബർവ വില്ലേജിലെ ജിംനേഷ്യം സ്ഥാപനത്തിലെ സ്വിമ്മിങ് പൂളിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

കുളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണു വെള്ളത്തിൽ മുങ്ങാൻ കാരണമെന്നു കരുതുന്നു. നേരത്തേ മനോരമ ന്യൂസിൽ ബ്രോഡ്കാസ്റ്റ് എൻജിനീയറായിരുന്ന ഷഫീഖ് ഒരു മാസം മുൻപാണു ഹമദ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്നു സുഹൃത്തുക്കൾ അറിയിച്ചു. മണക്കടവ് സുലൈമാൻ ഹാജിയാണ് പിതാവ്. മാതാവ്: റംലത്ത്. ഭാര്യ: ഷാൻ ഫിയത്ത്. മകൻ: മുഹമ്മദ് യസീദ്. സഹോദരിമാർ: ഡോ.ഷഫീന. ഡോ.ഷിഫാന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.