Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈന്തപ്പഴോൽസവത്തിന് ഇന്നു സമാപനം

dates

ദോഹ∙ സൂഖ് വാഖിഫിൽ മധുര തേൻ പൊഴിച്ച ഈന്തപ്പഴോൽസവത്തിന് ഇന്നു സമാപനം. പത്തു ദിവസത്തേക്കാണ് ഇന്തപ്പഴോൽസവം തുടങ്ങിയത്. എന്നാൽ, ജനങ്ങളിൽ നിന്നു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് ഒരാഴ്ചത്തേക്കു കൂടി നീട്ടുകയായിരുന്നു. ഓരോ ദിവസവും ശരാശരി പത്തു ടണ്ണോളം ഈന്തപ്പഴങ്ങളാണു വിറ്റു പോയത്.

അറുപതിലേറെ പ്രാദേശിക ഈന്തപ്പഴ ഉൽപാദകരാണ് ഉൽസവത്തിന്റെ ഭാഗമായത്. മികച്ച നിലവാരമുള്ളതും വൈവിധ്യമേറിയതുമായ ഈന്തപ്പഴങ്ങൾ, കുറഞ്ഞ വിലയിൽ ലഭ്യമാക്കിയതോടെ ഈന്തപ്പഴ ഉൽസവത്തിലേക്കു ജനപ്രവാഹമായിരുന്നു. ഇതെ തുടർന്നാണു ഈന്തപ്പഴോൽസവം ഒരാഴ്ചത്തേക്കു കൂടി നീട്ടാൻ സംഘാടകരായ നഗരസഭ, പരിസ്ഥിതി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്മെന്റും തീരുമാനിച്ചത്. കൂടുതൽ ആവേശ പൂർവം ഈന്തപ്പഴോൽസവത്തിലേക്ക് എത്തിയാണ് ജനങ്ങൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്.

ഖലാസ്, ഖനിസി, ബർഹി, ശിഷി തുടങ്ങി വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങൾ മേളയിൽ ലഭ്യമായിരുന്നു. ഈന്തപ്പഴ ഉൽപാദനവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ, മറ്റുവിവരങ്ങൾ എന്നിവയെ കുറിച്ച് മേളയ്ക്കെത്തുന്നവർക്കു കാർഷിക, കാർഷിക ഗവേഷണ വകുപ്പുകൾ വിശദീകരണം നൽകി. ഗുണനിലവാരമുള്ള ഈന്തപ്പഴ തൈകളും ലഭ്യമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.