Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ടർ 23 ഏഷ്യൻ ഫുട്ബോൾ: യോഗ്യതാ റൗണ്ട് 19 മുതൽ

afc

ദോഹ ∙ അൽ സദ്ദ് സ്റ്റേഡിയത്തിൽ അണ്ടർ 23 ഏഷ്യൻ ഫുട്ബോൾ പോരാട്ടത്തിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കു 19നു തുടക്കം. വൈകിട്ട് അഞ്ചിന് ഇന്ത്യയും സിറിയയും തമ്മിലുള്ള പോരാട്ടത്തോടെയാണു ഗ്രൂപ് സിയിലെ യോഗ്യതാ മത്സരങ്ങൾക്കു തുടക്കം കുറിക്കുക. ആതിഥേയരായ ഖത്തറും തുർക്ക്മെനിസ്ഥാനുമാണു ഗ്രൂപ് സിയിലെ മറ്റു ടീമുകൾ. അടുത്തവർഷം ചൈനയിലാണ് എഎഫ്സി അണ്ടർ 23 ചാംപ്യൻഷിപ് നടക്കുക.

ഈമാസമാദ്യം സിംഗപ്പൂരിൽ സൗഹൃദമത്സരങ്ങളിൽ പങ്കെടുത്തതിനുശേഷമാണ് ഇന്ത്യൻ ടീം ദോഹയിലെത്തുന്നത്. സൗഹൃദമത്സരത്തിൽ ഒന്നിൽ വിജയിക്കുകയും മറ്റൊന്നിൽ പരാജയപ്പെടുകയും ചെയ്തു. എങ്കിലും കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനു കീഴിൽ ഇന്ത്യൻ സംഘം ആത്മവിശ്വാസത്തിലാണ്. മൻവീർ സിങ്, നിഖിൽ പൂജാരി, ‍‍ഡാനിയൽ ലാൽഹ്‌ലിംപ്യൂയ എന്നിവരുൾപ്പെട്ട മുന്നേറ്റനിര ഫോമിലേക്കുയർന്നാൽ ഇന്ത്യയ്ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്.

ഇത്തവണ ഇന്ത്യൻ ടീമിൽ മലയാളികളാരും ഇടംപിടിച്ചിട്ടില്ല. അരീക്കോട് സ്വദേശി അസറുദ്ദീൻ ടീമിലുണ്ടായിരുന്നെങ്കിലും പരുക്കുമൂലം സിംഗപ്പൂരിൽനിന്നു നാട്ടിലേക്കു മടങ്ങി. കരുത്തുറ്റ എതിരാളികളോടാണു സി ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് ഏറ്റുമുട്ടേണ്ടത്. ആതിഥേയരെന്ന ആനുകൂല്യത്തിനൊപ്പം ലോക നിലവാരത്തിലുള്ള പ്രകടനവും ചേരുമ്പോൾ ഖത്തർ ഇന്ത്യയ്ക്കു ശക്തമായ വെല്ലുവിളിയാവും. 21നു ഖത്തറുമായും 23നു തുർക്ക്മെനിസ്ഥാനുമായാണ് ഇന്ത്യയുടെ മത്സരങ്ങൾ. സ്റ്റേഡിയത്തിലേക്കു പ്രവേശനം സൗജന്യമാണ്.

മത്സരക്രമം

∙ ജൂലൈ 19; അൽ സദ്ദ് 

സ്റ്റേഡിയം

വൈകിട്ട് അഞ്ച്: 

ഇന്ത്യ X സിറിയ

രാത്രി എട്ട്: ഖത്തർ X തുർക്ക്മെനിസ്ഥാൻ

∙ ജൂലൈ 21; അൽ സദ്ദ് 

സ്റ്റേഡിയം

വൈകിട്ട് അഞ്ച്: തുർക്ക്മെനിസ്ഥാൻ X സിറിയ

രാത്രി എട്ട്: ഇന്ത്യ X ഖത്തർ

∙ ജൂലൈ 23; അൽ സദ്ദ് 

സ്റ്റേഡിയം

വൈകിട്ട് അഞ്ച്: 

ഇന്ത്യ X തുർക്ക്മെനിസ്ഥാൻ

രാത്രി എട്ട്: ഖത്തർ X സിറിയ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.