Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറില്‍നിന്ന് ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാന സര്‍വീസുകള്‍

FLIGHT-dc

ദോഹ: ഖത്തറില്‍നിന്നു നേരിട്ട് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വിമാനസര്‍വീസുകളുടെ പട്ടിക ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചു.

വിമാനക്കമ്പനികളുടെ പേര്, ഏതൊക്കെ സ്ഥലങ്ങളിലേക്കു സര്‍വീസ് നടത്തുന്നു, ഏതൊക്കെ ദിവസങ്ങളിലാവും സര്‍വീസ് എന്നീ വിവരങ്ങളാണ് അറിയിപ്പിലുള്ളത്.

flight-list

ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ സംബന്ധിച്ച് ആശങ്ക ഉണ്ടായതിനെ തുടര്‍ന്നാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ പട്ടിക പ്രസിദ്ധീകരിച്ചത്.

വ്യോമനിരോധനം വിദേശകമ്പനികള്‍ക്കു ബാധകമല്ലെന്ന് യുഎഇ, സൗദി, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 25 മുതല്‍ അവധിക്കാലം ആരംഭിക്കുന്നതോടെ നിരവധി മലയാളികളാണു നാട്ടിലേക്കു യാത്ര ചെയ്യാന്‍ ഒരുങ്ങുന്നത്.

എയര്‍ഇന്ത്യ-1, ഇന്‍ഡിഗോ-2, ജെറ്റ് എയര്‍വെയ്‌സ്-5, ഖത്തര്‍ എയര്‍വെയസ്-14 എന്നിവങ്ങനെ ആകെ 22 സര്‍വീസുകളാണ് ദിവസേന ഇന്ത്യയിലേക്കുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.