Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിസ് എയര്‍ ഷോയില്‍ മനം കവരാന്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ‘ക്യു സ്വീറ്റ്’

qseat

ദോഹ ∙ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി പ്രത്യേക സ്വീറ്റ് സൗകര്യമുള്ള പുതിയ ബോയിങ് 777 വിമാനം 19നു തുടങ്ങുന്ന പാരിസ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് അവതരിപ്പിക്കും. 24ന് ആരംഭിക്കുന്ന ദോഹ–ലണ്ടൻ സർവീസിനു വേണ്ടിയാണ് ഈ വിമാനം ഉപയോഗിക്കുക. പേറ്റന്റ് നേടിയ ഈ സ്വീറ്റ് രൂപകൽപന ആഡംബര യാത്രയ്ക്കുള്ള 2017ലെ അൾട്രാസ് പുരസ്കാരം നേടിയിട്ടുണ്ട്.

വിമാനയാത്രയുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാണ് ഖത്തർ എയർവേയ്സിനു വേണ്ടി പ്രത്യേകമായി രൂപകൽപന ചെയ്ത ക്യു സ്വീറ്റ്. സീറ്റുകൾ ഘടിപ്പിച്ചശേഷം ആദ്യമായാണ് വിമാനം സന്ദർശകർക്കു മുന്നിൽ പ്രദർശനത്തിനൊരുങ്ങുന്നത്. ബിസിനസ് ക്ലാസിൽ ആദ്യമായി ‘ഡബിൾ ബെഡ്’ സൗകര്യം ലഭ്യമാകുന്നുവെന്നതാണ് ക്യു സ്വീറ്റിന്റെ പ്രത്യേകതകളിലൊന്ന്.

യാത്രക്കാർക്ക് അവരുടെ സ്വകാര്യത പൂർണമായും സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് സീറ്റുകളുടെ ക്രമീകരണം. സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബങ്ങൾ എന്നിവർക്കെല്ലാം ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചോ, വർത്തമാനം പറഞ്ഞോ യാത്രചെയ്യാൻ ഇതുവഴി കഴിയുന്നു. ടിവി മോണിറ്ററുകൾ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കുകയും ചെയ്യാം. ബിസിനസ് ക്ലാസ് യാത്രക്കാർക്കായി ‘ഡൈൻ ഓൺ ഡിമാൻഡ്’ സർവീസും ഖത്തർ എയർവേയ്സ് പാരിസ് എയർ ഷോയിൽ അവതരിപ്പിക്കും.

ഉറങ്ങേണ്ടവര്‍ക്ക് ‘ഡു നോട്ട് ഡിസ്റ്റർബ്’ സൗകര്യവും ക്യു സ്വീറ്റിലുണ്ട്. ക്യു സ്വീറ്റ് ഘടിപ്പിച്ച വിമാനം അവതരിപ്പിക്കാനുള്ള ഉചിതമായ വേദിയാണ് പാരിസ് എയർ ഷോയെന്ന് ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു. പാരിസ് എയർ ഷോയുടെ പ്രധാന ആകർഷണവും ഇതാകും. ഉയർന്ന നിലവാരത്തിലുള്ള അനുഭവം യാത്രക്കാർക്കു നൽകുന്നതിനാണ് ഖത്തർ എയർവേയ്സ് എപ്പോഴും മുൻഗണന നൽകുന്നതെന്നും അൽ ബേക്കർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.