Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ ഫാർമയിൽനിന്ന്‌ എട്ട് ഉൽപന്നങ്ങൾ കൂടി

farma ഖത്തർ ഫാർമ വിപുലീകരണ പദ്ധതി ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്യുന്നു.

ദോഹ ∙ ഖത്തർ ഫാർമയിൽനിന്നുള്ള എട്ടു പുതിയ ഉൽപന്നങ്ങളുടെ ഉദ്‌ഘാടനം ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ്‌ അൽ കുവാരി നിർവഹിച്ചു. ആംപ്യൂളുകൾ, ഗ്ലാസ്‌ ബോട്ടിലുകൾ, വയൽ, യൂറോ ക്യാപ്‌, ജെറി ക്യാൻ, ഐ ഡ്രോപ്‌സ്‌ എന്നിവയാണ്‌ പുതിയ ഉൽപന്നങ്ങൾ. ഇതോടെ ഖത്തർ ഫാർമയുടെ ആകെ ഉൽപന്നങ്ങൾ 14 ആയി.

ഖത്തറിലെ മരുന്നു നിർമാണമേഖല ആധുനികവൽക്കരണ പാതയിലാണെന്ന്‌ ചൂണ്ടിക്കാട്ടിയ മന്ത്രി സ്വകാര്യമേഖലയുമായി സഹകരിച്ച്‌ ഈ രംഗത്തു കൂടുതൽ വികസന പദ്ധതികൾ ആവിഷ്‌കരിക്കുമെന്നു പറഞ്ഞു. ഖത്തറിൽ ആവശ്യമായ മരുന്നുകളും ആശുപത്രികളിലേക്ക്‌ ആവശ്യമായ മറ്റു സാധനങ്ങളും ഇവിടെത്തന്നെ ഉൽപാദിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഉദ്‌ഘാടനത്തിനുശേഷം കമ്പനിയിലെ സൗകര്യങ്ങൾ മന്ത്രി നേരിൽക്കണ്ടു വിലയിരുത്തി.

കമ്പനി ചെയർമാൻ ഡോ. അഹ്‌മദ്‌ മുഹമ്മദ്‌ അൽസുലൈത്തി പ്ലാന്റുകളുടെ പ്രവർത്തനം മന്ത്രിക്കു വിശദീകരിച്ചു കൊടുത്തു. ഈ വർഷം 13.4 കോടി റിയാലായി വിറ്റുവരവ്‌ ഉയർത്താനാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഓഹരി വിൽപനയിലൂടെ കൂടുതൽ മൂലധന സമാഹരണത്തിന്‌ ഒരുങ്ങുകയാണ്‌ തങ്ങളെന്നും 40% ഓഹരികൾ പൊതുജനങ്ങൾക്കു വിൽക്കുമെന്നും സുലൈത്തി വ്യക്‌തമാക്കി. മികച്ച നിലവാരമുള്ളവയാണ്‌ ഖത്തർ ഫാർമയുടെ ഉൽപന്നങ്ങൾ. അതിനാൽ 90% ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുകയാണ്‌.

ജിസിസിക്കു പുറമെ ഇറാഖ്‌, യെമൻ, സുഡാൻ, ലിബിയ എന്നിവിടങ്ങളിലേക്കും കയറ്റുമതിയുണ്ട്‌. അവശേഷിക്കുന്ന 10% കൊണ്ട്‌ ഖത്തറിലെ ആവശ്യം നിറവേറ്റാനാവുമെന്നു സുലൈത്തി പറഞ്ഞു. ഖത്തറിലെ ആദ്യ മരുന്നു നിർമാണശാലയാണ്‌ ഖത്തർ ഫാർമ. യൂറോപ്യൻ യൂണിയനിലെ മാനദണ്ഡമനുസരിച്ചാണ്‌ ഇവിടത്തെ പ്ലാന്റുകളുടെ പ്രവർത്തനം. ആന്റിബയോട്ടിക്‌, ആന്റിബാക്‌ടീരിയൽ മരുന്നുകളും അമിനോ ആസിഡുകളും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.