Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മഹാത്‌മാ കൾച്ചറൽ സെന്റർ ക്രിസ്മസ്–പുതുവൽസരാഘോഷം നടത്തി  

Untitled-4

മോൺറോവിയ∙ മഹാത്‌മാ കൾച്ചറൽ സെന്റർ ലൈബീരിയയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവൽസരാഘോഷം നടന്നു. കാരളോടെ പരിപാടികൾക്ക് തുടക്കമായി.

Untitled-5

സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ഗോപിനാഥൻ പിള്ള ക്രിസ്മസ് പുതുവൽസര സന്ദേശം നൽകി. കാരൾ, ടാബ്ലോ മത്സരങ്ങളിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മോൺറോവിയ സൂപ്പർ കിങ്സ്, റൈസിംഗ് സ്റ്റാർ മോൺറോവിയ എന്നിവർക്കും സംഘടന നേരത്തെ നടത്തിയ ഡാൻസ് മത്സരത്തിൽ വിജയികളായ കേരളാ സ്ട്രൈക്കേഴ്സിനും, ടീം സുനാമിക്കും, റമ്മി ടൂർണമെന്റിൽ വിജയിച്ച ജോജി ജോസഫിനും, ദിലീഷിനും പ്രസിഡന്റ് ബി. ഹരികുമാർ, വൈസ് പ്രസിഡന്റ് അജിത്‌ കുമാർ, ജോയിന്റ് സെക്രട്ടറി ജിജു വർഗീസ്, ഓഡിറ്റർ ബിജു ബേസിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Untitled-6

നറുക്കെടുപ്പിൽ മേജോ ജോസഫ്‌ വിജയിയായി. ജോജോ ജോസഫ്‌ രചനയും സംവിധാനവും നിർവ്വഹിച്ചു വയാ ടൌൺ പ്രയർ ഗ്രൂപ്പ്‌ അവതരിപ്പിച്ച അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് എന്ന നാടകം അവതരിപ്പപിച്ചു. പരിപാടികൾക്ക് സെക്രട്ടറി രഞ്ജിത്ത്സുബ്രഹ്മണ്യൻ, ട്രഷറർ ലിജു പാറേക്കാട്ടിൽ, റോങ്‌ജൻ പീറ്റർ, വരുൺ കുമാർ, വിഷ്ണു നാരായണൻ, ജോജോ തോമസ്‌ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.