Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി

sherin

ഈസ്റ്റ്ലണ്ടൻ∙ ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഈസ്റ്റേന്‍ കേപ്പ് പ്രവിശ്യയിൽപ്പെട്ട ഈസ്റ്റ്ലണ്ടനില്‍ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഷെറിന്‍ മാനുവേലിനു ലഭിച്ചു. ഈസ്റ്റ്ലണ്ടനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സ്കോളര്‍ഷിപ്‌ അവാര്‍ഡും ട്രോഫിയും പ്രിമിയറും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ചേര്‍ന്നു സമ്മാനിച്ചു.

വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഷെറിന്‍ ഉടന്‍ തന്നെ യൂണിവേഴ്സിറ്റി ഓഫ് കേപ്ടൗണില്‍ ചേരുകയാണ്. ആറു വര്‍ഷം ദൈര്‍ഘ്യമേറിയ ഷെറിന്‍റെ വിദ്യാഭ്യാസ ചിലവുകള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ വിദ്യാഭ്യാസ വകുപ്പ് ഷെറിനു നല്‍കും.

ക്ലാരിങ്ങ്ടന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ ഷെറിന്‍, കാഞ്ഞിരപ്പള്ളി പൊടിമറ്റം പാലയ്ക്കല്‍ കുടുംബാംഗമായ സുനില്‍ മാനുവേലിന്‍റെയും രാജി മാനുവേലിന്‍റെയും മകളാണ്. മൂത്ത സഹോദരനായ ഷെയിന്‍ മാനുവല്‍ എഞ്ചിനീയറാണ്. സുനില്‍ മാനുവേലും രാജി മാനുവേലും ഈസ്റ്റ്ലണ്ടനിലുള്ള വിവിധ സീനിയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റ് ആയും സീനിയര്‍ ടീച്ചറായും പ്രവര്‍ത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.