Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കറൻസി രഹിത ഇടപാട് നടത്തിയവർക്ക് ഗ്രീസിൽ 1000 യൂറോ സമ്മാനം

 ടിജി മറ്റം
1000-Euro

സൂറിക്∙ കറൻസി രഹിത വിനിമയ ഇടപാടുകൾ നടത്തുന്നവർക്ക്‌ 1000 യൂറോ സമ്മാനം നൽകി ഗ്രീസ് ധനകാര്യ മന്ത്രാലയം. ഒക്ടോബർ മാസത്തിൽ രാജ്യത്തു നടന്ന 80 ലക്ഷത്തോളം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ നിന്ന്, നറുക്കെടുപ്പിലൂടെ കണ്ടെത്തിയ 1000 പേരുടെ നികുതി അകൗണ്ടിലേക്കാണ് 1000 യൂറോ വീതം (നികുതിയില്ലാതെ) സർക്കാർ വരവ് വച്ചത്. വരും മാസങ്ങളിലും സമ്മാന പദ്ധതി സർക്കാർ തുടരും.

രണ്ടു വർഷം മുമ്പ് വരെ കറൻസി രഹിത ഇടപാടുകളോട് മുഖ തിരിഞ്ഞു നിന്നവരാണ് ഗ്രീസുകാർ. രാജ്യം തന്നെ പാപ്പരാകുന്ന അവസ്ഥയിലെത്തിയപ്പോൾ, കറൻസി ഇടപാടിലൂടെ നടക്കുന്ന നികുതി വെട്ടിപ്പിന് തടയിടാതെ സർക്കാരിന് മാർഗ്ഗമില്ലാതായി. കാർഡ് ഇടപാടുകളിൽ കൃത്യമായി വാറ്റ് രേഖപ്പെടുത്തുമെന്നത് സർക്കാരിന് വരുമാനം കൊണ്ട് വന്നു. വാറ്റ് ഇനത്തിൽ മുൻ വർഷത്തേക്കാൾ സർക്കാരിന് 20 ശതമാനം വരെ അധിക വരുമാനമുണ്ടെങ്കിലും, ഉദ്ദേശിച്ച ലക്ഷ്യം ഇനിയും കൈവരിക്കാനാവാതെ വന്നതോടെയാണ് സമ്മാനപദ്ധതി കൊണ്ട് വന്നത്. സർക്കാർ നിയന്ത്രണങ്ങൾ ഒരു വശത്തു നടക്കുന്നുണ്ടെങ്കിലും, ബില്ലുള്ളതും, ബില്ല് ഇല്ലാത്തതുമായി ഇടപാട് ഏത് രീതിയിൽ വേണമെന്ന് ഉപഭോഗ്താവിന് നിശ്ചയിക്കാമെന്ന നിലയിലാണ് ഇപ്പോഴും കാര്യങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.