Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇമാനുവൽ മാർത്തോമ ചർച്ച് ഒാഫ് സതേൺ ആഫ്രിക്ക കുദാശ സംഘടിപ്പിച്ചു

south-africa3

പ്രിട്ടോറിയ (ദക്ഷിണാഫ്രിക്ക) ∙ ദക്ഷിണാഫ്രിക്ക, ലെസോത്തോ, സ്വാസിലാൻഡ്, ബോട്സ്‍വാന എന്നീ നാലു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാർത്തോമ സഭയുടെ പുതുതായി പണി കഴിപ്പിച്ച ഇമ്മാനുവൽ മാർത്തോമ ചാർച്ച് ഒാഫ് സതേൺ ആഫ്രിക്കയുടെ പാർസണേജിന്റെ കൂദാശ ചടങ്ങ് മാർത്തോമ സഭാ പരമാധ്യക്ഷൻ റവ. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലിത്ത നിർവഹിച്ചു. 

south-africa4

ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ഗാനാലപനത്തോടു കൂടി തിരുമേനിയുടെ നേതൃത്വത്തിൽ ജാഥയായി പള്ളിയിൽ പ്രവേശിച്ചായിരുന്നു ചടങ്ങ്. തുടർന്നു മെത്രാപ്പൊലിത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് റവ. സ്റ്റാൻലി ജയിംസ് (സെന്റ്. തോമസ് ഒാർത്തഡോക്സ് ചർച്ച്) പ്രാർഥന ചൊല്ലി. പള്ളിയുടെ വൈസ് പ്രസിഡന്റും ബിൽഡിങ് കമ്മിറ്റി ജനറൽ കൺവീനറുമായ ബിജു എബ്രഹാം കേര റിപ്പോർട്ട് അവതരിപ്പിച്ചു. 

south-africa2

സതേൺ ആഫ്രിക്കൻ ക്രിസ്ത്യൻ കൗൺസിൽ ചെയർമാനും മാരാമൺ കൺവെൻഷൻ പ്രാസംഗികനുമായ റവ. സിഫോഫിൾ ഡി സിവ, ഇന്ത്യൻ ഹൈക്കമ്മിഷണറുടെ പ്രതിനിധി, ചർച്ച് ജൊഹനാസ്ബർഗ് ഫാദർ. ജോമോൻ നെല്ലിവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വികാരി റവ. അജിത് അലക്സാണ്ടർ സ്വാഗതവും കെ.വി. മാത്യു നന്ദിയും പറഞ്ഞു. സമാപന പ്രാർഥന റവ. സജീവ്.വി. കോശിയും ആശീർവാദം മെത്രാപ്പൊലിത്തയും നിർവഹിച്ചു.

south-africa5
south-africa1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.