Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ കോണ്‍സൽ ജനറലിന്റെ വസതി കൊള്ളയടിച്ചു

626147-vikram-shashank-112017 ശശാങ്ക് വിക്രം

കോംപ്ടൗൺ ∙ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ കോണ്‍സൽ ജനറലിന്റെ ഔദ്യോഗിക വസതി കൊള്ളയടിച്ചു. കോൺസൽ ജനറൽ ശശാങ്ക് വിക്രമിന്റെ ഡർബനിലെ വീട്ടിലാണ് ആയുധധാരികളായ മോഷ്ടാക്കൾ എത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും പത്തും അഞ്ചും വയസ്സുള്ള മക്കളും വീട്ടു ജോലിക്കാരും ഒരു ടീച്ചറും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

എട്ടു പേരടങ്ങുന്ന സംഘം അഞ്ചു വയസ്സുകാരൻ മകനെ തോക്കിൻ മുനയിൽ നിർത്തി സ്വർണ്ണവും പണവും ആവശ്യപ്പെടുകയായിരുന്നു. വീടിന്റെ വാതിലുകളും മറ്റു തകർത്തതായും റിപ്പോർട്ടുണ്ട്.

ആർ‌ക്കും ശാരീരിക ഉപദ്രവം ഉണ്ടായതായി റിപ്പോർട്ടില്ല. കവർച്ചയ്ക്കിടെ വീട്ടു ‍ജോലിക്കാരിലൊരാളുടെ മൊബൈൽ ഫോണും സംഘം കൈക്കലാക്കി. കൊള്ളക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വിദേശകാര്യ വക്താവ് രൂപേഷ് കുമാർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ശശാങ്ക് വിക്രമുമായി സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.