Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്റർ ഏരിയാ ഫുട്ബോൾ ടൂർണമെന്റ് നടന്നു

നൈജീരിയ ∙ കേരളാ സമാജം നൈജീരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ ഏരിയാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇല്ലുപേജു– എ ടീം ജേതാക്കളായി. സുർലരെ നൈജീരിയൻ പോർട്ട് അതോറിറ്റി ഗ്രൗണ്ടിൽ  നടന്ന മത്സരത്തിൽ എതിരില്ലാത്ത 1 ഗോളിന് ഇക്കേജ– ബി ടീമിനെ പരാജയപ്പെടുത്തിയാണ് ഇല്ലുപേജു– എ ജേതാക്കളായത്. ടീമിനു വേണ്ടി സുധീഷ് നേടിയ ഗോളാണ് വിജയ ഗോൾ ആയി മാറിയത്.

ഗോൾഡൻ ബൂട്ട്, മനു, തരുൺ എന്നിവർ പങ്കിട്ടപ്പോൾ പ്ലേയർ ഓഫ് ദ് ടൂർണമെന്റായി മനുവിനേയും, ബെസ്റ്റ് ഗോൾ കീപ്പറായി അജുവിനേയും തിരഞ്ഞെടുത്തു. കേരളാ സമാജം പ്രസിഡന്റ് അനിലൻ പുളിയ്ക്കൽ, ജനറൽ സെക്രട്ടറി ജോസഫ് ആന്റണി, സ്പോർട്സ് സെക്രട്ടറി സുനിൽ കുമാർ എന്നിവർ മൽസരത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.