Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേപ്‌ടൗൺ മലയാളി അസോസിയേഷൻ ഒാണം ആഘോഷിച്ചു

ligting-the-lamp

കേപ്‌ടൗൺ ∙ കേപ്‌ടൗൺ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മൂന്നിന് ഗുഡ്‌വുഡ് സിവിക് സെന്ററിൽ വെച്ചു വിപുലമായ രീതിയിൽ ഓണാഘോഷം 2017 സംഘടിപ്പിച്ചു. 

അസോസിയേഷൻ പ്രസിഡന്റ്‌ അനൂപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേപ്‌ടൗൺ ഇന്ത്യൻ വൈസ് കോൺസുലേറ്റ് ജനറൽ രശ്മി രാവത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തുകയും എല്ലാ മലയാളികൾക്കും നന്മ നിറഞ്ഞ ഓണം ആശംസിക്കുകയും ചെയ്തു.

ഡോ. ദീപ്തി രാജു എബ്രഹാം, സൂസൻ മരിയ,  വറുഗീസ് മാമ്മൻ, പുഷ്പ തോമസ്, സജി എബ്രഹാം എന്നിവ്വർ വേദിയിൽ സന്നിഹിതരായിരുന്നു. 

കേരളത്തിന്റെ തനിമ വിളിച്ചൊരുന്ന കലാപരിപാടികളും, വടംവലി, ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭംഗി കൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.