Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചൈനീസ് ഡ്രാഗണോടൊപ്പം നമ്മുടെ മാവേലി

BA3A5957

ഷാങ്ഹായ് ∙കേരളത്തനിമയും ചൈനീസ് സംസ്കാരവും സമന്വയിപ്പിച്ച് അത്യാഘോഷത്തോടെ ഇത്തവണത്തെ കൈരളി ഷാങ്ഹായ് ഓണം 2017 കൊണ്ടാടി. 

BA3A5828

Shanghai Hongqiao Grand Mercure  Hotel ൽ ഷാങ്ഹായ് ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് രാജ് ഘോഷ നിലവിളക്കിൻ തിരി തെളിയിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

BA3A5865

കേരളത്തനിമ വിളിച്ചോതിയുള്ള കലാപരിപാടികളായ രംഗ പൂജ , തിരുവാതിര , വഞ്ചിപ്പാട്ട് , സംഘഗാനം എന്നിവക്ക് ശേഷം താലമേന്തിയ തരുണീമണികളുടെയും പുലികളുടേയും അകമ്പടിയോടെ മാവേലി മന്നൻ എഴുന്നള്ളിയതോടെ ആർപ്പോ ഇർറോ വിളികളാൽ ആവേശം ഉച്ഛസ്ഥായിയിലായ്.

BA3A6034

തുടർന്ന് മാവേലി മന്നനെ സാക്ഷിനിർത്തി ചൈനയുടെ തനതായ ഡ്രാഗൺ ഡാൻസ് അരങ്ങേറി.

BA3A5884

നാടകം, കൈകൊട്ടിക്കളി , യാങ്ങ്സൗ യൂണിവേഴ്സിറ്റിയിൽ നിന്നും വന്ന വിദ്യാർത്ഥികളുടെ നൃത്തം തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകി.

BA3A5982

തുടർന്ന് നടന്ന ആവേശകരമായ വടംവലി മത്സരങ്ങളിൽ മലയാളികളുടെ കൂടെ മറ്റ് ഇന്ത്യാക്കാരും ചേർന്നു.

BA3A6018

വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസ്സദ്യ മലയാളികളുടെയും മറ്റ് ഇന്ത്യക്കാരുടെയും കൂടെ ചൈനക്കാരും മറ്റ് വിദേശീയരും ആസ്വദിച്ച് കഴിച്ചു.

BA3A5828

പങ്കെടുത്ത എല്ലാവരും അപർണ്ണ, രാജ് ഘോഷ എന്നിവരിൽ നിന്നും സമ്മാനങ്ങൾ ഏറ്റു വാങ്ങി.

BA3A6018

നമ്മളൊന്നാണ് എന്ന ആപ്തവാക്യത്തോടെ പങ്കെടുത്ത എല്ലാവരും പരിപാടി വൻവിജയമാക്കാൻ സഹായിച്ചു

BA3A5804
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.