Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയൻ മലയാളികൾ ഒാണം ആഘോഷിച്ചു

onam1919

പ്രിട്ടോറിയ ∙ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയൻ പ്രവാസി മലയാളികളുടെ ഓണാഘോഷം – ഓണപ്പുലരി 2017  മികവാർന്ന രീതിയിൽ  സെപ്റ്റംബർ ഒൻപതിന് ലെറെറ്റോ സ്കൂൾ, ക്യൂൻസ് വുഡ് പ്രിട്ടോറിയയിൽ നടന്നു. വിശിഷ്ടാതിഥികൾ നിറദീപം കൊളുത്തി കലാവിരുന്നിനു തുടക്കം കുറിച്ചു.

അതിമനോഹരമായ തിരുവാതിരകളിയും സിനിമാറ്റിക് ഡാൻസ്, സ്കിറ്റ്, ഓണപ്പാട്ടുകൾ തുടങ്ങിയവയും കുട്ടനാടൻ ഓർമ്മകളെ അനുസ്മരിപ്പിക്കുന്ന വഞ്ചിപ്പാട്ടും മലയാളികൾക്കു നല്ലൊരു ദൃശ്യാനുഭവമായിരുന്നു. ഓലക്കുടയുമായി മാവേലി തമ്പുരാന്റെ രംഗപ്രവേശനവും രുചിഭേദങ്ങളോടുകൂടിയ ഓണസദ്യയും ഓണാഘോഷത്തിന്റെ തനിമ ഉണർത്തി.

പ്രായഭേദമെന്യയുള്ള കായിക മത്സരങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടേയും വാശിയേറിയ വടംവലി മത്സരങ്ങളും കാണികളെ ആവേശഭരിതരാക്കി.

സമ്മാനദാനങ്ങളോടുകൂടിയ ഓണാഘോഷങ്ങൾക്കു രക്ഷാധികാരി സൺലി ജോർജ് കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടു പര്യവസാനിച്ചു. വരും വർഷങ്ങളിൽ കെങ്കേമമായി പരിപാടികൾ അണിയിച്ചൊരുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. നിറപറയും നിലവിളക്കും ഓണത്തപ്പനും അത്തപ്പൂക്കളവുമെല്ലാം ഓർമ്മയിലെന്നും നിലനിൽക്കുന്ന ഒരു സുദിനം സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.