Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലൊസോത്ത നാഷണൽ ക്രിക്കറ്റ് ടൂർണമെന്റ്:മസേറു പട്ടേൽ ടീം വിജയിച്ചു

DSCN2125

സൗത്താഫ്രിക്ക ∙ ലെസോത്തോയിൽ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന നാഷണൽ ക്രിക്കറ്റ് ടൂർണമെന്റ് ലെറീബേ സ്റ്റാർസും, മസേറു പട്ടേൽ ടീമും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ മസേറു പട്ടേൽ  ടീം വിജയികളായി.

DSCN2088

ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ഡിനാറേ ക്ലബ്ബും, ബെൽസും തമ്മിൽ നടന്ന മത്സരത്തിൽ ഡിനാറേ ക്ലബ് വിജയികളായി.ലെറീബേ  എയർപോർട്ട് ഗ്രൗണ്ടിൽ ആയിരുന്നു മത്സരം.

DSCN2097

ഒന്നാം സ്ഥാനം ലഭിച്ച മസേറു പട്ടേൽ ക്ലബിന് ജസ്റ്റിസ് മിനിസ്റ്റർ ഡോ. മഹാഡി പമോട്ട്സേ ട്രോഫി നൽകി.  5,555 .00   ക്യാഷ് പ്രൈസ് ഹോണററി കൗൺസിലർ മൻമോഹൻ ബക്കയ്യയും മെഡലുകളും വിതരണം ചെയ്തു.

DSCN2096

രണ്ടാം സ്ഥാനം ലഭിച്ച ലെറീബേ സ്റ്റാർസ് ക്ലബിന്റെ ട്രോഫിയും മെഡലുകളും ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര നൽകുകയുണ്ടായി. ക്യാഷ് പ്രൈസ് 3,333.00 മിനിസ്റ്റർ ഓഫ് ടൂറിസം ആൻഡ് കൾച്ചർ സെക്രട്ടറി മെലോമി നൽകുകയുണ്ടായി.

DSCN2094

ലൂസേഴ്സ് ഫൈനൽ വിജയികളായ ഡിനാറേ ക്ലബിന്റെ ട്രോഫി അസോസിയേഷൻ വൈസ് പ്രസിഡന്റ് അഷറഫ് പട്ടേലും ക്യാഷ് പ്രൈസ് അസോസിയേഷൻ ട്രഷറർ വിജയകുമാർ ഭാസ്ക്കർ നൽകി

DSCN2087

മാൻ ഓഫ് ദി സിരീസ്, മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാറ്റ്മാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കുള്ള ട്രോഫിയും വിതരണം ചെയ്തു.ലൂക്ക് തട്ടാൻപറമ്പിൽ സ്വാഗതവും ഇഷാം  ഡാൻകർ കൃതജ്ഞതയും രേഖപ്പെടുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.