Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അമേരിക്ക വലിയ വില കൊടുക്കേണ്ടിവരും:ഉപരോധ നീക്കങ്ങള്‍ക്ക് മറുപടിയുമായി ഉത്തരകൊറിയ

AFP_MG18I

പ്യോങ്‍‌യാങ്∙ ആയുധ പരീക്ഷണങ്ങളുടെ പേരിൽ കൂടുതൽ ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കൻ നീക്കത്തിന് മറുപടിയുമായി ഉത്തരകൊറിയ. ഇത്തരം നീക്കങ്ങള്‍ക്ക് അമേരിക്ക കനത്ത വില നൽകേണ്ടിവരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകി. ഉത്തരകൊറിയക്കെതിരെയുള്ള നടപടികൾ ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി ചേരാനിരിക്കെയാണ് അമേരിക്കക്കെതിരെ പുതിയ ഭീഷണി പുറത്തു വരുന്നത്.

രക്ഷാ സമിതിയെ കൂട്ടുപിടിച്ചുള്ള അമേരിക്കയുടെ നീക്കം ഭ്രാന്തമായ നടപടിയാണെന്ന് ഉത്തരകൊറിയൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. അക്രമത്തിലേക്കാണ് അമേരിക്കയുടെ പോക്ക്. ഉത്തരകൊറിയയുടെ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്ന് മാത്രമാണ് ആണവ പരീക്ഷണമെന്നും ഇതിൽ പുറത്ത് നിന്നുള്ള ഇടപെടൽ വേണ്ടെന്നും ഉത്തര കൊറിയ നിലപാടറിയിച്ചു. പ്രകോപനങ്ങള്‍ തുടർന്നാൽ അമേരിക്ക ചിന്തിക്കുകപോലും ചെയ്യാത്ത രീതിയിലായിരിക്കും അവരെ നേരിടുകയെന്നും ഭീഷണിയുണ്ട്. ഉത്തര കൊറിയ വികസിപ്പിച്ചിട്ടുള്ളത് അത്യാധുനികമായ അണ്വായുധമാണ്. അമേരിക്കയുൾപ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ ഭീഷണിയില്ലാതാക്കാനാണിത്. കൊറിയൻ മേഖലയിലെ ആണവ യുദ്ധത്തിനുള്ള ഭീഷണി തങ്ങളുടെ നേട്ടത്തോടെ കുറഞ്ഞതായും ഉത്തര കൊറിയൻ വക്താവ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

North Korean leader Kim Jong-Un

ഉത്തരകൊറിയക്കെതിരെ എണ്ണ ഉപരോധമുൾപ്പെടെ കൊണ്ടുവന്ന് രാജ്യത്തെ കൂടുതല്‍ സമ്മർദ്ദത്തിലാക്കണമെന്നാണ് യുഎന്നിൽ അമേരിക്ക ആവശ്യപ്പെടുന്നത്. കിം ജോൻ ഉന്നിന് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. എന്നാൽ ചൈനയും റഷ്യയും സ്വീകരിക്കുന്ന നിലപാടുകൾക്കനുസരിച്ചായിരിക്കും ഉത്തരകൊറിയക്കെതിരെയുള്ള നടപടികൾ ഉണ്ടാകുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.