Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഭുജുമ്പുര മലയാളീ സമാജം ഓണാഘോഷം സംഘടിപ്പിച്ചു

DSC_0212

ഭുജുമ്പുര∙ ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ ഭുജുമ്പുര മലയാളീ സമാജം "ഭുജ ഓണം ഫെസ്റ്റ് 2017 " എന്ന പേരിൽ ഓണാഘോഷം സെപ്തംബർ 3 ഞായറാഴ്ച സംഘടിപ്പിച്ചു .രാവിലെ 10ന് അത്തപ്പൂക്കളം ഒരുക്കി ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. അനീഷ് ആൽബർട്ട്, മരിയ റിനാൽഡോ, കെവിൻ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

DSC_0226

അനീഷ് ജോസഫിന്റെ വസതിയിൽ ഒരുക്കിയ വിഭവ സമൃദ്ധമായ "ഓണസദ്യ" യിൽ എല്ലാ സമാജം അംഗങ്ങളും പങ്കെടുത്തു. സമാജം വനിതാ വിഭാഗം പ്രതിനിധികളായ ജിനി അനീഷ് , ജ്യോതി മുരളീകൃഷ്ണ , കവിത അനീഷ്, ദേവി പ്രസാദ് എന്നിവർ ഓണസദ്യയ്ക്ക് വിഭവങ്ങൾ ഒരുക്കി.

DSC_0455

സമാജം പ്രസിഡന്റ് അനൂപ് അലോറ യുടെ അധ്യക്ഷതയിൽ വൈകിട്ട് നാലിനാരംഭിച്ച കലാകായിക പരിപാടിയിൽ, സെക്രട്ടറി പ്രസാദ് ഗോപിനാഥ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത ഇല്ലിയാസ്(സൗദി അറേബ്യ), ഫിലിപ്പ് തോമസ് (അഹമ്മദാബാദ്) , ജയശ്രീ (കൊച്ചി) എന്നിവരും അനീഷ് ജോസഫ് ,മുരളി കൃഷ്ണ , അനീഷ് ആൽബർട്ട് എന്നിവരും ആശംസ പ്രസംഗം നടത്തി. സമാജം ട്രീസറർ അരുൺ ആർ നായർ നന്ദി അറിയിച്ചു.

DSC_0259

കലാകായിക പരിപാടിയിലെ വിജയികളായ സമാജം അംഗങ്ങൾക്ക് വിശിഷ്ടതിഥികൾ സമ്മാനദാനം നടത്തി. ഓണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയിച്ച മുരളി കൃഷ്ണ - പ്രമോദ് ടീമിനും റണ്ണേഴ്‌സ് അപ്പ് ആയ സെന്തിൽ റാം - അതുൽ അനീഷ് ടീമിനും പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു.

DSC_0218

ജോസ്വിൻ , പുതിയ അംഗങ്ങൾ ആയ  ബിനു ,  പ്രവീൺ,  സെന്തിൽ റാം എന്നിവരും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഇത്തവണത്തെ ഓണാഘോഷ പരിപാടിക്ക് സമാജം രക്ഷാധികാരി  അനീഷ് ജോസഫിന്റെ പ്രത്യേക നന്ദി പ്രകാശനത്തോടെ  വൈകിട്ട് 7ന് സമാപിച്ചു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.