Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡർബൻ മലയാളികൾ ഓണം ആഘോഷിച്ചു

DurbanOnam_1

ഡർബൻ∙ ഒരുമയുടെയും നന്മയുടെയും ആഘോഷങ്ങളുടെയും പ്രതീകമായി 2017 സെപ്റ്റംബർ  9 ന് സെന്റ് ആന്റണി ചർച്ച് ഓഡിറ്റോറിയത്തിൽ വർണ്ണശോഭയോടെ ഡർബൻ മലയാളികൾ ഓണം ആഘോഷിച്ചു. റവ. ഫാ. ആന്റണി, ഡോ. വി. ആർ. പിള്ള, ഡോ. രുഗ്മിണി എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ആരംഭിച്ച ഓണാഘോഷം വിവിധ കലാപരിപാടികൾ കൊണ്ട് കാഴ്ചക്കാരുടെ  മനം കവർന്നു.

DurbanOnam_2

പ്രഫസർ ആർ. സൂര്യമൂർത്തി എല്ലാവർക്കും ഓണസന്ദേശം നൽകി. തുടർന്ന് മലയാളത്തനിമയോടെ അവതരിപ്പിച്ച തിരുവാതിരയും  മറ്റു നൃത്തനൃത്യങ്ങളും ഒന്നിനോടൊന്നു മികച്ചു നിന്നു. കേരള കൈപ്പുണ്യം വിളിച്ചോതിയ വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം ഓണപ്പാട്ടുകളും നാടൻപാട്ടുകളും മറ്റു കലാ പ്രകടനങ്ങളും കൊണ്ട് എല്ലാ  പ്രവാസി മലയാളികൾക്കും മറക്കാനാവാത്ത ഒരു ഓണാഘോഷം സമ്മാനിച്ചു.

ഓണാഘോഷത്തിന് മുന്നോടിയായി നടത്തിയ വടംവലി, ഫുട്ബോൾ ടൂർണമെന്റ്, മറ്റു കായിക മത്സരങ്ങൾ തുടങ്ങിയവയിലെ വിജയികൾക്കുള്ള സമ്മാനദാനത്തിനുശേഷം ഷിസി ജോസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
 ഡർബൻ മലയാളികളുടെ കൂട്ടായ്മയുടെ പ്രതീകമായി അവതരിപ്പിച്ച ഫ്ലാഷ് മോബ് പരിപാടിയോടു കൂടി ഡർബൻ ഓണം 2017 നു തിരശീല വീണു. ഡർബൻ ഓണം 2017 കലാപ്രതിഭകളെയും  പിന്നണി പ്രവർത്തകരെയും അനുമോദിക്കുന്ന ചടങ്ങ് സെപ്റ്റംബർ 16 നു നടത്തപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.